മാലിന്യത്തില്‍ നിന്ന് മോചനമില്ലാതെ കൊടിനട നിവാസികള്‍
text_fieldsബാലരാമപുരം: ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കൊടിനടയില്‍ മാലിന്യം കുന്നുകുടിക്കിടക്കുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. മാസങ്ങളായി പ്രദേശത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുന്നില്ല. രണ്ട് പഞ്ചായത്തുകളുടെയും അതിര്‍ത്തി പ്രദേശമായ കൊടിനടയില്‍ മാലിന്യം കുന്നുകൂടുമ്പോഴാണ് ഈ അവഗണന. റോഡിന്റെ ഇരുവശങ്ങളും രണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തിയാണ്.
ബാലരാമപുരം പഞ്ചായത്ത് പ്രദേശത്തെ മാലിന്യം നിക്കം ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പള്ളിച്ചല്‍ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യത്തിനരികില്‍ തെരുവു നായ് ശല്യം രൂക്ഷമാണ്. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ തെരുവ് നായ്ക്കളെ ഭയന്നാണ് നടന്ന് പോകുന്നത്.നിരവധി ആശുപത്രികളും വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാത്തത് പള്ളിച്ചല്‍ പഞ്ചാത്തിന്റെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന മോഖലയിലാണ് ഈ ദുര്‍വിധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.