ദേശീയപാത: പ്രതിക്ഷയിൽ നാട്ടുകാർ
text_fieldsബാലരാമപുരം: കരമന - കളിയിക്കാവിള റോഡ് വഴിമുക്ക് മുതൽ കളിയിക്കാവിളവരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 200 കോടി രൂപയുടെ ഭരണാനുമതി നൽകിയതിലെ പ്രതിക്ഷയിലാണ് നാട്ടുകാർ. ഇനിയും ദേശീയപാത വികസനം വൈകിപ്പിക്കാതെ അടിയന്തരമയി നടപ്പാക്കണമെന്നാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തിൽ ആവ്യശ്യപ്പെടുന്നത്.
കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പാക്കുന്നത്. കരമന കളിയിക്കാവിള പാതയിൽ കൊടിനട വരെയുള്ള വികസനം പൂർത്തികരിച്ച് വർഷങ്ങൽ പിന്നിടുമ്പോഴും അടുത്ത ഘട്ട വികസനം വൈകുന്നത്. കൊടിനട മുതൽ വഴിമുക്ക് വരെ 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ നടന്നുവരുന്നു.
മാസങ്ങൾക്ക് മുമ്പ് ബാലരാമപുരത്ത് അടിപ്പാത നിർമ്മാണത്തിന് കിഫ്ബി 113.90 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഓച്ചിഴയും വേഗത്തിലാണ് ഇതുവരെ ദേശീയപാതയുടെ വികസനം നടക്കുന്നത്.
ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ ഭാഗം 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുളള സ്ഥലമെറ്റെടുപ്പ് നടപടികൾ തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ച് മാസങ്ങൽ കഴിയുമ്പോഴും തുടർ നടപടികളൊന്നുമില്ലതെ പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.