കുഴിയടപ്പ് പ്രഹസനം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsബാലരാമപുരം: കരമന കളിയിക്കാവിള ദേശീയപാതയിൽ ശനിയാഴ്ച രാത്രി 11ഓടെ നടത്തിയ കുഴിയടപ്പ് പ്രഹസനമെന്ന് ആരോപിച്ച് പ്രതിഷേധമുയർത്തി നാട്ടുകാർ. ചല്ലി പാകിയുള്ള കുഴിയടപ്പ് നാട്ടുകാർ എതിർത്തതോടെ ടാർ കൂടുതൽ ഉപയോഗിച്ച് കുഴിയടച്ചു.
ബാലരാമപുരം പൊലീസും ഉദ്യോഗസ്ഥരുമെത്തി ചർച്ച നടത്തിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അയഞ്ഞത്. എന്നാൽ പദ്ധതിയുടെ ഭാഗമായല്ല കുഴിയടപ്പെന്നും എം.എൽ.എയുടെ നിർദേശ പ്രകാരമാണ് താൽക്കാലികമായി കുഴിയടക്കുന്നതെന്നും അറിയിച്ചതോടെ നാട്ടുകാർ പിൻവാങ്ങിയത്.
വഴിമുക്ക് ജങ്ഷനിലെയും കല്ലമ്പലത്തെയും കുഴികൾ താൽക്കാലികമായി അടച്ചതോടെ യാത്രക്കാരും ആശ്വാസത്തിലാണ്. പലപ്പോഴും ഉദ്യോഗസ്ഥരെത്തി കുഴിയടക്കുന്ന സ്ഥലത്ത് വീണ്ടും കുഴികൾ രൂപപ്പെടുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ബാലരാമപുരം ജങ്ഷൻ മുതൽ വഴിമുക്ക് വരെയുള്ള ഒന്നരകിലോമീറ്ററൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരുന്നത്. റോഡിന്‍റെ ദുരവസ്ഥക്കെതിരെ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് താൽക്കാലിക കുഴിയടപ്പിന് വേണ്ടിയുള്ള നടപടിയുണ്ടായത്. ശാശ്വത പരിഹാരമെന്ന നിലയിൽ റോഡ് നിർമാണം നടത്തണമെന്ന ആവശ്യവുമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.