കേണപേക്ഷിച്ചിട്ടും കനിവ് കാട്ടാെത പൊലീസ്; പ്രതിഷേധം ശക്തം
text_fieldsബാലരാമപുരം: കാർ അമിതവേഗത്തിലല്ല ഒാടിച്ചതെന്നും വലിയ തുക പിഴ ചുമത്തരുെതന്നും കേണപേക്ഷിച്ചിട്ടും യുവാവിനോടും കുടുംബത്തോടും ക്രൂരമായി പെരുമാറിയ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ഫെബ്രുവരി 23ന് ദേശീയപാതയിൽ ബാലരാമപുരം മുടവൂർപാറ കുന്നത്തുകാൽ മണിവിള സ്വദേശി ഷിബുകുമാറും ഭാര്യ അഞ്ജനക്കും പൊലീസിൽനിന്നുണ്ടായ ദുരനുഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിെര കർശന നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്
ലോക്ഡൗണാണ്, ജോലിയൊന്നുമിെല്ലന്നും ഞങ്ങൾ അമിത സ്പീഡിലല്ല വന്നതെന്നും ഷിബു അപേക്ഷിച്ചിട്ടും പൊലീസ് മോശമായി പെരുമാറുകയായിരുന്നു. നിയമം ലംഘിച്ച് പായുന്ന വാഹനങ്ങളെ ചൂണ്ടി എന്താ സാറെ ഇവർക്ക് നിയമം ബാധകമല്ലേയെന്ന് ചോദിച്ചതാണ് എസ്.ഐയെ പ്രകോപിപ്പിച്ചത്. ഷിബുകുമാറിനെ എസ്.െഎ മർദിക്കാനൊരുങ്ങിയതും ഭയന്ന് നിലവിളിച്ച കുട്ടിയെ ഉള്ളിലിരുത്തി കാർ പൂട്ടി താക്കോൽ ഉൗരിയെടുത്ത പൊലീസിെൻറ പെരുമാറ്റവും പുറത്തറിഞ്ഞതോടെ പൊതുസമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലടക്കം പെറ്റി തികക്കാൻ പൊലീസ് കാട്ടുന്ന അമിതാവേശത്തിനും മോശമായ പെരുമാറ്റത്തിനുമെതിരെ നിരവധിപേർ രംഗത്തുവന്നു.
ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിക്കും പിതാവിനും പിങ്ക് പൊലീസിെൻറ ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് തങ്ങൾക്കുണ്ടായ ദുരനുഭവം ഷിബുകുമാറും കുടുംബവും പുറത്തുവിട്ടത്. അതേസമയം ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ദേശീയപാതയിലുൾപ്പെടെ പൊലീസ് വാഹനയാത്രക്കാരോട് മോശമായി പെരുമാറുന്നെന്ന പരാതി വ്യാപകമാണ്. നിയമം പാലിച്ച് േപാകുന്ന വാഹനങ്ങളുടെവരെ ചിത്രങ്ങൾ മൊബൈൽ ഫോണിെലടുത്ത് പിഴയടക്കാൻ നോട്ടീസ് അയക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. റോഡരികിൽ വാഹന, കാൽനടയാത്രക്ക് ബുദ്ധിമുട്ടില്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽപോലും പിഴയടയ്ക്കാനുള്ള സ്റ്റിക്കർ പതിച്ച് പോകുന്നതും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.