Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightരാഷ്​ട്രീയം മറന്ന്...

രാഷ്​ട്രീയം മറന്ന് എല്ലാ രാഷ്​ട്രീയക്കാരുടെയും രഹസ്യം സൂക്ഷിപ്പുകാരായി പ്രസുടമകൾ

text_fields
bookmark_border
രാഷ്​ട്രീയം മറന്ന് എല്ലാ രാഷ്​ട്രീയക്കാരുടെയും രഹസ്യം സൂക്ഷിപ്പുകാരായി പ്രസുടമകൾ
cancel

ബാലരാമപുരം: എല്ലാ രാഷ്​ട്രീയ പാർട്ടി - സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ഷോളും പാര്‍ട്ടി ചിഹ്നമടങ്ങിയ മാസ്‌കും കൊടിയും പോസ്​റ്ററുകളും നോട്ടീസുകളും ഒരുങ്ങുന്നത് പ്രസ്സുകളിലാണ്. ബാലരാമപുരത്തെ അഡോബ് പ്രിൻറിങ്​ പ്രസിനെ തേടിയെത്തുന്നത് സ്ഥാനാര്‍ഥികളുടെ നിരയാണ്. ഇത്തവണ പോസ്​റ്ററിനെക്കാൾ കൂടുതല്‍ പാര്‍ട്ടി ചിഹ്നവും സ്ഥാനാര്‍ഥികളുടെ ഫോട്ടോ വച്ചുള്ളതുമായ മാസ്‌ക് പ്രിൻറിങിനാണ് വൻ തിരക്ക്. അഡോബ് പ്രസ്സ് പോസ്​റ്ററിനെക്കാൾ കൂടുതൽ മാസ്‌കുകള്‍ ഇതിനകം പ്രിൻറ്​ ചെയ്ത് കഴിഞ്ഞു.

കോവിഡ് കാലത്തെ പണിയില്ലായ്മകള്‍ക്കിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് കടന്ന് വന്നത്. ഇലക്ഷൻ പ്രഖ്യാപിച്ചതോടെ പ്രദേശങ്ങളിലുമുള്ള പ്രിൻറിങ്​ പ്രസുകളിൽ വൻ ഉണര്‍വാണുണ്ടായത്. രാവും പകലും വ്യത്യാസമില്ലാതെ വിവിധ അളവിലും തരത്തിലും ഡിസൈനുകളിലുമുള്ള പോസ്​റ്ററുകൾ ഓരോ സ്ഥാനാര്‍ഥികൾക്കും പ്രിൻറ്​ ചെയ്ത് നല്‍കുന്ന തിരക്കിലാണ് പ്രസ്സുകൾ.

ബാലരാമപുരം വടക്കേവിളയില്‍ സ്ഥിതി ചെയ്യുന്ന അഡോബ് പ്രിൻറിങ് പ്രസ്സ് ഉടമ ഷാജഹാൻ എല്ലാ രാഷ്​ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവനാണ്.

ഈ പ്രസില്‍ പ്രിൻറിങിനെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ അഭ്യര്‍ഥനാ നോട്ടീസും പോസ്​റ്റര്‍ ഡിസൈനും മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കുകയോ അവരുടെ രഹസ്യ സ്വഭാവം പുറത്തറിയിക്കുകയോ ചെയ്യാത്തതും സൗമ്യമായ സഹകരണവും കാരണം പരിസര പ്രദേശങ്ങളിലെ എല്ലാ രാഷ്​ട്രീയ കക്ഷികളും ഇവിടെത്തന്നെയാണെത്തുന്നത്.

മുന്‍കൂട്ടി വിളിക്കുന്ന സ്ഥാനാര്‍ഥികൾക്കും അവരുടെ തെരഞ്ഞടുപ്പ് വളണ്ടിയർ മാർക്കും പ്രത്യേക സമയം നല്‍കി അവരുടെ പോസ്​റ്ററി​െൻറയും നോട്ടീസി​െൻറയും സ്വകാര്യതയും സൗകര്യവും നഷ്​ടപ്പെടുത്താതെയാണ് പ്രിൻറിങ്​ നടത്തുന്നതെന്ന പ്രസ് ഉടമ അഡോബ് ഷാജഹാന്‍ പറയുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മുൻകാലങ്ങളെക്കാൾ നല്ല തിരക്കാണെന്നാണ് അദ്ദേഹം പറയുന്നത്.

പ്രിൻറിങ്ങിന് എല്ലാ ഭാഗത്തും സ്ഥാനാര്‍ഥികളുടെയും രാഷ്​ട്രീയ പ്രവർത്തകരുടെയും തിരക്ക് വര്‍ദ്ധിച്ചതോടെ യഥാസമയം പേപ്പര്‍കിട്ടാത്തത് പ്രസ്സുകാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

രാഷ്​ട്രീയമില്ലാത്ത പ്രസുകളെത്തേടിയാണ് അധികം സ്ഥാനാര്‍ഥികളും സ്വതന്ത്രരുമെത്തുന്നത്. അഭ്യര്‍ഥനാ നോട്ടീസിനും മാസ്‌കിനും പോസ്​റ്ററിനുമായി പ്രത്യേക തിരഞ്ഞെടുപ്പ് പാക്കേജ്തന്നെ പ്രസുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat electionmask printing
Next Story