പതിറ്റാണ്ടുകളായി തരിശുകിടന്ന പാടത്ത് നെൽകൃഷിയിറക്കി
text_fieldsബാലരാമപുരം: ഗ്രാമപഞ്ചായത്തിന്റെ തലയൽ ഏലായിൽ നൂറുമേനി നെൽകൃഷി വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണ് കർഷകരും ജനപ്രതിനിധികളും. പതിറ്റാണ്ടുകളായി നെൽകൃഷി നിലച്ച പാടത്ത് മാസങ്ങൾക്ക് മുമ്പ് വിതച്ച നെല്ല് വിളവെടുത്തത് ആഘോഷമായി മാറി.
ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന്റെ നേതൃത്വത്തിലാണ് 2023 ജനകീയാസുത്രണ പദ്ധതിയുടെ ഭാഗമായി നെൽകൃഷി ഇറക്കിയത്. ബാലരാമപുരം അസിസ്റ്റൻറ് കൃഷി ഓഫിസർ പ്രകാശിന്റെ മേൽനോട്ടത്തിൽ കർഷകരായ പി.ആർ. അനിൽകുമാർ, തുളസീധരൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.
ആദ്യഘട്ടം 60 സെന്റ് സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. 130 ദിവസത്തിൽ വിളവ് ലഭിക്കുന്ന ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് നട്ടത്. നെൽപാടമൊരുക്കാൻ തൊഴിലാളികളെ കിട്ടാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികളെ ഉൽപ്പെടുത്തിയാണ് നടീൽ ഉഝവം നടത്തി. നിലം ഉഴാൻ ട്രാക്ടർ കോണ്ടുവരാൻ കഴിയാത്തതും ഉഴവുമാടുകളില്ലാത്തതും കാരണം മൺവെട്ടികൊണ്ട് കിളച്ച് നിലമൊരുക്കേണ്ടി വന്നു. രാസവളം പരമാവധി ഒഴിവാക്കിയാണ് കൃഷിരീതി.
അടുത്ത സാമ്പത്തിക വർഷം നെൽകൃഷിക്ക് തുക വകയിരുത്തി കൂടുതൽ കർഷകരെകൂടി ഈ രംഗത്ത് കൊണ്ടുവരാൻ ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നതായി പ്രസിഡൻറ് വി. മോഹനൻ അറിയിച്ചു.
കൂട്ടികളെ ഉൾപ്പെടെ കൃഷി രീതി പഠിപ്പിക്കുന്ന തരത്തിലാണ് നൽകൃഷി നടത്തുന്നത്. കൃഷിക്കാർക്ക് ഏല്ലാ പ്രോത്സാഹനവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.