പോരാട്ട ചരിത്രം പേറി ബാലരാമപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ
text_fieldsബാലരാമപുരം: പോരാട്ട ചരിത്രമുള്ള ബാലരാമപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. രാജഭരണ കാലത്ത് ആരംഭിച്ച ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിൽ തമിഴ്, ഇഗ്ലീഷ് മീഡിയം വിദ്യാർഥികളുണ്ട്.
1883ൽ പള്ളിക്കൂടമായി ആരംഭിച്ചു, 1890 ല്‍ തമിഴ്, ഇഗ്ലീഷ് മീഡിയം മിഡില്‍ സ്കൂളായി ഉയർന്നു. ഇ.എം.എസിന്റെ കാലത്ത് യോഗ്യതയുള്ള എല്ലാ സ്കൂളുകളെയും ഹൈസ്കൂളായി ഉയര്‍ത്തണമെന്ന് നിയമം വന്നപ്പോള്‍ ബാലരാമപുരം സ്കൂൾ സ്ഥലപരിമിതിയുടെ പേരില്‍ അവഗണിക്കപ്പെട്ടു.
നിരവധി പോരാട്ടങ്ങളുണ്ടായി. ഒടുവിൽ, അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഫക്കീര്ഖാൻ 42 സെന്റ് കുടുംബഭൂമി സൗജന്യമായി കൈമാറി. ഒമ്പത് വര്‍ഷത്തിനു ശേഷം 1976ല്‍ ഹൈസ്കൂളാക്കി ഉയർത്തി. പിന്നിട് ഗവ. ഹയര്‍ സെക്കൻഡറിയായി. മൂന്നര ഏക്കര്‍ സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നിരവധി പ്രമുഖരാണ് ഇതിനോടകം ഇവിടെ നിന്നു പഠിച്ചിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.