ബാലരാമപുരത്ത് തെരുവുനായ് ശല്യം; അഞ്ചുപേരെ കടിച്ച നായയെ പിടികൂടാനായില്ല
text_fieldsബാലരാമപുരം: തെരുവുനായ് ശല്യം വ്യാപകം. അഞ്ച് ദിവസംമുമ്പ് ബാലരാമപുരം ജങ്ഷനിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ ഉൾപ്പെടെ അഞ്ചുപേരെ കടിച്ച തെരുവുനായെ പിടികൂടാൻ സാധിക്കാത്തതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് പനയാറകുന്നിലും വെങ്ങാനൂർ പഞ്ചായത്ത് പ്രദേശത്തും തെരുവുനായ് നിരവധി പേരെ കടിച്ചിരുന്നു.
റോഡരികിലും മറ്റും മാലിന്യം കൊണ്ടിടുന്നതാണ് പ്രദേശത്ത് തെരുവുനായ് ശല്യമുണ്ടാക്കുന്നത്. വെങ്ങാനൂർ പഞ്ചായത്തിലെ കട്ടച്ചൽകുഴി പ്രദേശത്ത് രണ്ടുമാസംമുമ്പ് തെരുവുനായ്ക്കൾ കുട്ടികളുൾപ്പെടെ അഞ്ചുപേരെ കടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.