ബാലരാമപുരത്തും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷം
text_fieldsബാലരാമപുരം: ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. പലപ്പോഴും കുട്ടികളുൾപ്പെടെയുള്ളവരെ തെരുവുനായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നതും തലനാരിഴക്ക്. ആളൊഴിഞ്ഞ പുരയിടങ്ങളിലും റോഡരികിലും മാംസാവശിഷ്ടമുൾപ്പെടെ തള്ളിപ്പോകുന്നതാണ് തെരുവുനായ്ക്കൾ വർധിക്കുന്നതിനിടയാക്കുന്നത്.
കഴിഞ്ഞ ദിവസം പാതിരിയോട് കുളത്തിനു സമീപത്തെ റോഡിൽ ബൈക്ക് യാത്രികർ തെരുവുനായ് ബൈക്കിനെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒറ്റക്ക് വരുന്നവരെ നായ്ക്കൾ ഓടിക്കുന്നതും പതിവായി. പുലർച്ച ആരാധനാലയങ്ങളിൽ പോകുന്നവരെയും ജോലിക്ക് പോകുന്നവരെയും ഓടിക്കുന്നതും നിത്യസംഭവമാണ്. പ്രഭാത സവാരി നടത്തുന്നവരാണ് തെരുവ് നായ്ക്കളുടെ മറ്റൊരു ഇര. വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്.
ബാലരാമപുരം വില്ലേജ് ഓഫിസ്, അംഗൻവാടി, കോവിഡ് കെയർ സെൻറർ, ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പരിസരം, തേമ്പാമുട്ടം, മാടൻകോവിൽ ലെയിൻ, ശാലിഗോത്രത്തെരുവ്, ഇടമനക്കുഴി പ്രദേശങ്ങളും ഇവയുടെ താവളങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.