ബാലരാമപുരം മാർക്കറ്റ് തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsബാലരാമപുരം: മാർക്കറ്റ് വ്യാപാരികളുടെ ജീവിതം ദുരിതത്തിൽ. ലോക്ഡൗൺ തുടങ്ങിയതുമുതൽ അടഞ്ഞുകിടക്കുന്ന ബാലരാമപുരം മാർക്കറ്റ് തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറിലെറെ ചെറുകിട കച്ചവടക്കാരുടെ ജീവിതമാണ് വഴിമുട്ടിയത്. മാർക്കറ്റ് തുറക്കാത്തത് കാരണം പല സ്ഥലങ്ങളിലും റോഡരികിൽ വ്യാപാരവും വർധിക്കുന്നു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാലരാമപുരത്തെ പൊതുചന്ത തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായാണ് വ്യാപാരികൾ രംഗത്തെത്തിയത്.
എല്ലാ സ്ഥലത്തും ഇളവുകൾ അനുവദിക്കുമ്പോഴും മാർക്കറ്റിൽ വ്യാപാരത്തിന് അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. മാസങ്ങളായി മാർക്കറ്റ് അടഞ്ഞുകിടക്കുന്നതോടെ മാർക്കറ്റിനുള്ളിൽ ഉപജീവനം നോക്കിയിരുന്ന കുടുംബങ്ങളിലേറെയും ജീവിതം പട്ടിണിയിലാണ്. എല്ലാ മേഖലയിലും ഇളവുകൾ അനുവദിക്കുന്നതുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുചന്ത തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. തിരക്ക് വർധിക്കുന്ന പല സ്ഥലങ്ങളിലും ഇളവുകൾ അനുവദിക്കുമ്പോഴും പൊതുചന്തക്ക് മാത്രം അത്തരം ഇളവുകൾ അനുവദിക്കാത്തതാണ് പ്രതിഷേധമുയരുന്നത്.
മാർക്കറ്റുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയതോടെ മത്സ്യവ്യാപാരമുൾപ്പെടെ റോഡരികിലായത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാർക്കറ്റിലേതിനെക്കാൾ വലിയ തിരക്കാണ് റോഡരികിലെ മത്സ്യക്കച്ചവടത്തിനുൾപ്പെെടയുള്ളത്. മലിനജലം പലസ്ഥലത്തും കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീതിയുളവാക്കുന്നു. മാർക്കറ്റ് തുറന്നുപ്രവർത്തിക്കുന്നത് പോലുള്ള തിരക്കാണ് റോഡരികിലെ വ്യാപാരത്തിലുള്ളതെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.