Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബാലരാമപുരം റെയിൽവേ...

ബാലരാമപുരം റെയിൽവേ മേൽപ്പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

text_fields
bookmark_border
flyover
cancel
camera_alt

ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം ലെ​വ​ൽ ക്രോ​സ്​

ബാ​ല​രാ​മ​പു​രം: തേ​മ്പാ​മു​ട്ടം ലെ​വ​ൽ​ക്രോ​സി​ന് മേ​ൽ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്കം. രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ലെ​വ​ൽ ക്രോ​സി​ലെ ഗേ​റ്റ് അ​ട​ക്കു​മ്പോ​ൾ കാ​ത്ത് കി​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ദു​രി​ത പൂ​ർ​ണ​മാ​ണ്.

ദി​ന​വും ഇ​രു​പ​തി​ലേ​റെ തീ​വ​ണ്ടി​കളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. തീ​വ​ണ്ടി​ക​ൾ പോ​കു​ന്ന​തി​ന് അ​ഞ്ച് മി​നി​റ്റി​നും പ​ത്തു​മി​നി​റ്റി​നു​മി​ട​യി​ലാ​ണ് ലെ​വ​ൽ​ക്രോ​സ്​ അ​ട​ക്കു​ന്ന​ത്. സ്​​കൂ​ൾ കു​ട്ടി​ക​ളും രോ​ഗി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​രെ പ​ല​പ്പോ​ഴും ലെ​വ​ൽ​ക്രോ​സി​ൽ കി​ട​ക്കേ​ണ്ടി​വ​രു​ന്ന​തും ഇ​വി​ടെ നി​ത്യ കാ​ഴ്ച​യാ​ണ്.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ഏ​റെ പ​ണി​പ്പെ​ട്ട് ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ ലെ​വ​ൽ​ക്രോ​സ്​ അ​ട​ച്ച് തീ​വ​ണ്ടി പോ​യ ശേ​ഷം തു​റ​ക്കു​മ്പോ​ൾ ഗ​താ​ഗ​ത​കു​രു​ക്കി​നി​ട​യാ​ക്കു​ന്നു. കു​ത്തി​റ​ക്ക​മു​ള്ള സ്​​ഥ​ല​മാ​യ​തി​നാ​ൽ ഗെ​യ്റ്റ് അ​ട​ക്കു​മ്പോ​ൾ ക്രോ​സി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​തി​നും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്​​ടി​ക്കു​ന്നു. ലെ​വ​ൽ ക്രോ​സി​ൽ മേ​ൽ​പ്പാ​ലം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​രോ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തു​കാ​ർ.

മേ​ൽ​പ്പാ​ലം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് ഫ​ലം കാ​ണാ​ൻ സാ​ധി​ക്കും.​ബാ​ല​രാ​മ​പു​രം ലെ​വ​ൽ ക്രോ​സി​ൽ മേ​ൽ​പ്പാ​ല​ത്തി​നോ അ​ടി​പ്പാ​ല​ത്തി​നോ വേ​ണ്ട ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക​ത​മാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balaramapuramrailway flyover
News Summary - The need for the Balaramapuram railway flyover is decades old
Next Story