ആക്രിക്കട ഉടമയെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsബാലരാമപുരം: കട്ടിങ് പ്ലയർ എടുത്ത് നൽകാത്തതിലുള്ള വിരോധത്തിൽ ആക്രിക്കട ഉടമയെ മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു. ബാലരാമപുരം ആർസി.സ്ട്രീറ്റിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശി ശരവണെനയാണ് വെട്ടിപ്പരിക്കേൽപിച്ചത്.
ബാലരാമപുരം, ആർ.സി സ്ട്രീറ്റ് സ്വദേശിയും നിലവിൽ വിഴിഞ്ഞം കോട്ടപ്പുറത്ത് താമസിക്കുന്ന സോജനാണ് വെട്ടിയത്. പ്രതികൾക്കായി ബാലരാമപുരം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നു. പരിക്കേറ്റ ശരവണൻ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാലരാമപുരം പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.