ജ്വല്ലറികളിലെ മോഷണം; പ്രതി പിടിയിൽ
text_fieldsബാലരാമപുരം: ബാലരാമപുരത്തെ മൂന്ന് ജ്വല്ലറി കുത്തിത്തുറന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 700 ലേറെ സി.സി.ടി.വി കാമറകൾ, 3600 ഫോൺ നമ്പറുകൾ, പത്ത് ജില്ലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പത്താൻ തറകര തെക്കേമുറിവീട്ടിൽ തങ്കച്ചനാണ് (56) പിടിയിലായത്. മൊബൈൽഫോൺ ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്തുക അതിദുഷ്കരമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജൂലൈ 25ന് ബാലരാമപുരം ജങ്ഷനിൽ രണ്ട് മണിക്കൂറിനിടെയാണ് മൂന്ന് ജ്വല്ലറികൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് മോഷണരീതി. െപാലീസ് പറയുന്നത് ഇങ്ങനെ:
ജൂലൈ 24ന് രാവിലെ പ്രതി ബാലരാമപുരം ജങ്ഷനിലെത്തി മോഷണം നടത്തുന്നതിനുള്ള കടകൾ നിരീക്ഷിച്ച് വസ്ത്രം മാറുന്നതിനും ആയുധങ്ങൾ ഒളിപ്പിക്കുന്നതിനുമുള്ള സ്ഥലം കൃത്യത വരുത്തിയശേഷം തിരികെ പോയി. അർധരാത്രി 1.30ന് ബാലരാമപുരം ജങ്ഷനിൽ ബസിറങ്ങിയ പ്രതി സി.സി.ടി.വിയിൽ പെടാതിരിക്കുന്നതിനായി മുഖം മങ്കി ക്യാപ് കൊണ്ട് പൂർണമായും മറച്ച് മാസ്ക് ധരിച്ച് ഇടറോഡിലൂടെ നടന്ന് പെേട്രാൾ പമ്പിന് സമീപമെത്തി വസ്ത്രം മാറി. തുടർന്ന് കടകൾ കുത്തിത്തുറക്കുന്നതിനുള്ള പിക്കാസുമെടുത്ത് ബാലരാമപുരം ജങ്ഷന് സമീപത്തെ കണ്ണൻ ജ്വല്ലറിയുടെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്നു. ഇവിടെനിന്ന് ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു. സമീപത്തെ പത്മനാഭ ജ്വല്ലറിയിൽ നിന്ന് മൂന്ന് ഗ്രാം സ്വർണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയിൽ നിന്ന് നാല്ഗ്രാം സ്വർണാഭരണവും മോഷ്ടിച്ചു.
3.30 ഓടെ മോഷണമുതലുമായി ബാലരാമപുരം ജങ്ഷന് സമീപത്തെ പെേട്രാൾ പമ്പിന് മുന്നിലെ കെട്ടിടത്തിലെത്തി വസ്ത്രം മാറി പിക്കാസ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. അരമണിക്കൂറിനൊടുവിൽ പുതിയ വസ്ത്രമണിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത വിധം മാസ്ക് ധരിച്ച് മുഖം കുടകൊണ്ട് മറച്ച് ബാലരാമപുരം ജങ്ഷനിലെത്തി ബസ് കയറി തിരുവനന്തപുരത്തേക്ക് പോയി. റെയിൽവേ സ്റ്റേഷൻ പ്രദേശത്തെ കാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തമ്പാനൂർ ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂമിലെത്തി കുളിച്ച് വസ്ത്രം മാറി പോയ ഒരാളിൽ പൊലീസിന് സംശയം തോന്നി. ആ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തുടരന്വേഷണങ്ങളിലൂടെ പ്രതിയെ കുടുക്കാൻ കാരണമാക്കിയത്.
നിരവധി മോഷണക്കേസിലെ പ്രതിയാണ് തങ്കച്ചൻ. കണ്ണൂരിൽനിന്ന് ബാലരാമപുരത്തെത്തി മോഷണം നടത്തിയ ശേഷം തിരികെ ബസിൽ കോഴിക്കോടെത്തിയിരുന്നു. കിലോമീറ്ററുകളോളം താണ്ടി മോഷണം നടത്തിയ ശേഷം കടക്കുന്നതാണ് തങ്കച്ചന്റെ മോഷണരീതി. മോഷണമുതൽ വിറ്റ് ആർഭാട ജീവിതം നയിച്ച ശേഷമാണ് അടുത്ത മോഷണത്തിനിറങ്ങുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതരസംസ്ഥാനത്തുമായി 25 േലറെ കേസുകളിലെ പ്രതിയാണ് തങ്കച്ചൻ.
തിരുവനന്തപുരം റൂറൽ എസ്.പി ശിൽപാദേവയ്യയുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി അനിൽകുമാർ, ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. വിജയകുമാറിെൻറ നേതൃത്വത്തിൽ ബാലരാമപുരം സബ് ഇൻസ്പെക്ടർ ആൻറണി ജോസഫ് നെറ്റേ, േഗ്രഡ് എസ്.ഐ ബിനു ജസ്റ്റിസ്, സിവിൽ പൊലീസ് ഓഫിസർമാരായ പത്മകുമാർ, ഷിബു, രാജേഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.