അമ്പതിലേറെ മോഷണക്കേസിലെ പ്രതി മോഷണത്തിനിടെ പിടിയിൽ
text_fieldsബാലരാമപുരം: മംഗലത്തുകോണത്ത് മൂന്ന് കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തി കടക്കാൻ ശ്രമിച്ച അമ്പതിലേറെ മോഷണക്കേസിലെ പ്രതി പിടിയിലായി. മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരാൻ ശ്രമിച്ച വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഷിജിനെയാണ് (32) പിടികൂടിയത്.
ബുധനാഴ്ച പുലർച്ച തുടങ്ങിയ മോഷണപരമ്പര നാലരവരെ നീണ്ടു. ഇതിനിടെ മംഗലത്തുകോണത്ത് അഞ്ചിടങ്ങളിൽ കവർച്ച നടത്തി. ഓരോ സ്ഥലത്തും മോഷണം നടത്തിയശേഷം അടുത്തടുത്ത സ്ഥലങ്ങളിലെത്തിയാണ് മോഷണം നടന്നത്. കാട്ടുനട ദേവീ ക്ഷേത്രത്തിൽ പുലർച്ചയോടെയായിരുന്നു ആദ്യ മോഷണശ്രമം നടന്നതായി കരുതുന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുമായി ഷിജിൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ശബ്്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ അശോകനാണ് മോഷ്ടാവ് ഓടിമറയുന്നത് കണ്ടത്. തുടർന്ന് ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരെയുണർത്തി സെക്യൂരിറ്റിയും ഉൾപ്പെടെ മോഷ്ടാവിനായി തിരച്ചിൽ തുടർന്നു. സംഭവമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തെത്തി. ഇതിനിടയിൽ പാലച്ചൽക്കോണം മൂർത്തിത്തറ ദേവീക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചി തകർത്ത് അയ്യായിരം രൂപയുമായി കടന്നു. തൊട്ടടുത്ത് ചാവടിനടയിൽ സുരേന്ദ്രൻ നായരുടെ മുറുക്കാൻ കടയിൽനിന്ന് 300 രൂപ, കട്ടച്ചൽക്കുഴി നാളികേര ഗവേഷണകേന്ദ്രത്തിന് സമീപം വിജയെൻറ തട്ടുകടയിൽനിന്ന് രണ്ടായിരം രൂപയുടെ സിഗരറ്റ് എന്നിവ കവർന്നു. ചാവടിനടയിൽ തങ്കപ്പെൻറ പലചരക്കുകടയിലും മോഷണശ്രമം നടന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാരും പൊലീസുമായി നടത്തിയ തിരച്ചിലിലാണ് കള്ളനെ പിടികൂടിയത്.
പാലച്ചൽക്കോണത്ത് വീടിെൻറ വരാന്തയിൽ ഇരുട്ടിൽ ഒളിച്ചിരുന്ന ഷിജിനെ എസ്.ഐ പുഷ്പരാജ്, എ.എസ്.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പടികൂടിയത്. അക്രമിക്കെതിരെ ജില്ലയിൽ നിരവധി സ്റ്റേഷനുകളിൽ അമ്പതിയേഴോളം കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.