ബാലരാമപുരത്ത് എന്നെങ്കിലും കളിക്കളം വരുമോ...?
text_fieldsബാലരാമപുരം: കളിസ്ഥലമില്ലാതെ ബാലരാമപുരം പഞ്ചായത്തിലെ കായികതാരങ്ങൾ. കായിക പരിപാടികൾക്ക് സമീപ പഞ്ചായത്തിലെയും നഗരസഭയിലെയും സ്റ്റേഡിയത്തെ ആശ്രയിക്കണം. കഴിഞ്ഞദിവസം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം നടത്തുന്നതിന് നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തെയാണ് ആശ്രയിച്ചത്. പഞ്ചായത്തിന്‍റെ വിവിധ പരിപാടികളും സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പഞ്ചായത്തിൽ കളിസ്ഥലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മാറിമാറി വരുന്ന ഭരണസമിതിക്ക് മുന്നിൽ നിവേദങ്ങളുമെത്തുന്നെങ്കിലും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോട്ടുകാൽക്കോണം വാർഡിലെ കോഴോട് കരുപ്പട്ടിച്ചിറ കുളം നികത്തി കളിസ്ഥലം നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല.
നൂറുകണക്കിന് കായിക താരങ്ങളാണ് മറ്റു സ്ഥലത്തെ കളിസ്ഥലം തേടിപ്പോകുന്നത്. കായിക ക്ഷമത പരിശീലനത്തിന് തയാറെടുക്കുന്നവർ കാഞ്ഞിരംകുളം, അരുമാളൂർ ഉൾപ്പെട വിവിധ പ്രദേശങ്ങളിലെ കളിസ്ഥലത്തെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.