മഴയെത്തിയാൽ ഇവിടെ യാത്ര അപകടകരം
text_fieldsബാലരാമപുരം: മഴയെത്തിയാൽ ഐത്തിയൂർ റോഡിലെ തിരുവനന്തപുരം സ്പിന്നിങ് മിൽസിന്റെ മതിലിന് സമീപത്തുകൂടിയുള്ള യാത്ര അപകടകരം. മതിൽ അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിടുമ്പോഴും അധികൃതർ നടപടിയെടുത്തിട്ടില്ല. ഒരാഴ്ച മുമ്പ് ശക്തമായ മഴയിൽ മതിലിന്റെ മറ്റൊരു വശത്ത് കല്ലിളകിവീണ് അപകടാവസ്ഥയിലായി. ഏത് നിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ് വൻമതിൽ.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മതിലിന്റെ പൊളിഞ്ഞ് വീഴുന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതല്ലാതെ പൂർണമായ നിർമാണ പ്രവർത്തനം നടത്തിയിട്ടില്ല. 1968ൽ കരിങ്കൽ കൊണ്ട് നിർമിച്ച മതിലിന് 12 അടിയോളം ഉയരമുണ്ട്.
കുട്ടികളും യാത്രക്കാരുമുൾപ്പെടെ നിരവധിപേർ കടന്നുപോകുന്ന റോഡിലാണ് മതിലിന്റെ പലഭാഗങ്ങളും അപകടാവസ്ഥയിൽ നിൽക്കുന്നത്. അടിയന്തരമായി മതിലിന്റെ അപകടകരമായ ഭാഗം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.