ബലരാമപുരത്ത് ബേക്കറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsതിരുവനന്തപുരം: അജ്ഞാത സംഘം ബേക്കറി തകർത്ത് തീയിട്ട് നശിപ്പിച്ചു. ബാലരാമപുരം ഐത്തിയൂരില്‍ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറിന് നേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ടര മണിയോടെ ബൈക്കിലെത്തിയ സംഘം കടയുടെ പൂട്ട്‌പൊട്ടിച്ച് അകത്ത് കടന്ന ശേഷം കടക്കുള്ളിലെ സാധങ്ങള്‍ പുറത്തെറികയായിരുന്നു. കണ്ണാടി പെട്ടിയും ഫ്രീസറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച ശേഷം പെട്രോളോഴിച്ച് കട കത്തിച്ച ശേഷമാണ് സംഘം പോയത്.
കടയിൽ തീ പടരുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്വക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്നും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.