സുരക്ഷയില്ലാത്ത സുരക്ഷാവേലികൾ അപകടാവസ്ഥയിൽ
text_fieldsബാലരാമപുരം: ദേശീയപാതയിലെ സുരക്ഷാവേലികൾ അപകടത്തിൽ തകർന്ന് മാസം പിന്നിടുമ്പോഴും നടപടിയില്ലാതെ പോകുന്നതിനെതിരെ പരക്കെ ആക്ഷേപം. കരമന-കളിയിക്കാവിള ദേശീയപാതയിൽ നടപ്പാതക്കരകിൽ ഇരുമ്പുപൈപ്പിൽ സ്ഥാപിച്ച സുരക്ഷാവേലി അപകടത്തിൽ തകർന്ന് കമ്പികൾ പുറത്ത് കാണത്തക്ക നിലയിൽ പലതും അപകടാവസ്ഥയിലാണ്.
നടപ്പാതയിലേക്ക് ചരിഞ്ഞുകിടക്കുന്ന സുരക്ഷാവേലികൾ പലതും യാത്ര തടസ്സവും സൃഷ്ടിക്കുന്നു. ദേശീയപാതയിൽ അമിത വേഗത്തിൽ പായുന്ന വാഹനങ്ങളിൽ നിന്ന് സുരക്ഷ നേടുന്നതിനായി സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലികൾ സുരക്ഷിതമല്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഏറെ അപകടം നിറഞ്ഞ പള്ളിച്ചൽ-പാരൂർക്കുഴി പ്രദേശത്താണ് സുരക്ഷാവേലികൾ പലതും അപകടാവസ്ഥയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.