ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; സി.എസ്. പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം
text_fields
തിരുവനന്തപുരം: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.എസ്. പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം ജീവനക്കാരിയുടെ പരാതിയില്‍ അരുവിക്കര പൊലീസ് പ്രദീപിനെതിരെ കേസെടുത്തിരുന്നു.
പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നെന്നും ക്വാർട്ടേഴ്സിലെത്താൻ ആവശ്യപ്പെടുന്നെന്നും കാണിച്ചാണ് ജീവനക്കാരി പൊലീസിൽ പരാതി നൽകിയത്. കേസിൽ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് അരുവിക്കര എസ്.എച്ച്.ഒ ഷിബുകുമാർ പറഞ്ഞു.
നേരത്തേ സ്കൂളിൽ തുടർച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയുടെ അടിസ്ഥാനത്തിൽ 2018ൽ സി.എസ്. പ്രദീപിനെ അന്നത്തെ കായികമന്ത്രിയായിരുന്ന എ.സി. മൊയ്തീനിെൻറ നിർദേശപ്രകാരം കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇൻറലിജൻസിെൻറയും സ്പെഷൽ ബ്രാഞ്ചിെൻറയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ച് ഇയാൾ വീണ്ടും ജി.വി. രാജയിലേക്ക് തിരിച്ചെത്തുകയായിരുന്നെന്നാണ് ആക്ഷേപം. അതേസമയം സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.