ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; ഗള്‍ഫ് എയര്‍ വിമാനം ഏഴ് മണിക്കൂർ വൈകി
text_fieldsതിരുവനന്തപുരം: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം വൈകി. ഞായറാഴ്ച രാവിലെ ആറിന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട വിമാനം ഏഴുമണിക്കൂർ വൈകി ഉച്ചക്ക് 1.30ഓടെയാണ് പുറപ്പെട്ടത്. മണിക്കൂറുകൾ വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
റണ്‍വേയിലേക്ക് പ്രവേശിച്ച വിമാനം ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ ചിറകില്‍ പക്ഷി ഇടിക്കുകയായിരുന്നു. കോക്പിറ്റ് മോണിറ്ററിൽ അപകട സിഗ്നൽ ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി. വിമാനം റണ്‍വേയില്‍നിന്ന് മാറ്റാൻ എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗം നിര്‍ദേശം നല്കി.
തകരാര്‍ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി. ടെക്നിക്കല്‍ ഏരിയയിലെത്തിച്ച് വിശദ പരിശോധന നടത്തി തകരാർ പൂർണമായും പരിഹരിച്ച ശേഷമാണ് ഉച്ചക്ക് 1.30ഓടെ വിമാനം പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.