ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു
text_fieldsനേമം: നരുവാമൂട് ലോക്കൽ കമ്മിറ്റി ഇടയ്ക്കോട് ബ്രാഞ്ച് പ്രദേശത്തുനിന്ന് ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ പാർട്ടിബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നു.
ബി.ജെ.പി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി അംഗവും മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന സുഗതകുമാരിയും ബി.ജെ.പി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഭാരവാഹിയായിരുന്ന ശിവരാജനും കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറായിരുന്ന ഭാസ്കരൻ നായരും ഉൾപ്പെടെ നിരവധിപേർ ഇനി സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കും. ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരായിരുന്ന പരമേശ്വരൻ നായർ, സുകുമാരൻ നായർ, ശ്രീകുമാരി, സുനിത കുമാരി, സനൽ കുമാർ, രാമകൃഷ്ണൻ, വേലപ്പൻനായർ, ഗീതകുമാരി, രാമചന്ദ്രൻ നായർ, സൂര്യ സജീവ്, സുജിത് കുമാർ, അഖിൽ, വിഷ്ണു, രാജേശ്വരി, സന്തോഷ് കുമാർ, രാഹുൽ, ശ്രീക്കുട്ടൻ എന്നിവരാണ് ഇനി സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കുന്നത്.
പള്ളിച്ചൽ സദാശിവൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ പാർട്ടി പതാക നൽകി പുതിയ അംഗങ്ങളെ സ്വീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ടൈറ്റസ്, എസ്.കെ. പ്രീജ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം ടി. ബിനുകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ ആർ. ശ്രീകുമാർ, ഇ.ബി. വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.