ആശങ്കയിൽ ബി.ജെ.പി; ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ട് ലവ് ജിഹാദ് തന്ത്രം
text_fieldsതിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർഥികൾ ജയിക്കുമെന്ന സാഹചര്യം വന്നാൽ തടയിടാൻ മുൻകാലങ്ങളിലെപ്പോലെ എൽ.ഡി.എഫും യു.ഡി.എഫും വോട്ട് മറിച്ചേക്കുമെന്നും മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായേക്കുമെന്നും ബി.ജെ.പിക്ക് ആശങ്ക. ഭൂരിപക്ഷ വോട്ടും ലവ് ജിഹാദ് വിഷയത്തിലൂടെ ക്രിസ്ത്യൻ വോട്ടും സമാഹരിച്ച് ആ സാഹചര്യം മറികടക്കാനാവുമെന്ന പ്രതീക്ഷയിൽ അവസാന വട്ട പടപ്പുറപ്പാടിലാണ് പാർട്ടി. പലയിടത്തും സാധ്യതകൾ മങ്ങുന്നതായി പാർട്ടിതന്നെ വിലയിരുത്തുന്നു. ഏറെ സാധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് മറിക്കൽ ബി.ജെ.പി ഭയക്കുന്നുണ്ട്. അതിെൻറ മുന്നോടിയായാണ് മേഞ്ചശ്വരത്തും നേമത്തും ഇത്തരം നീക്കമുണ്ടെന്ന ആക്ഷേപം അവർ ശക്തമാക്കുന്നത്.
മുസ്ലിം വിഭാഗത്തിെൻറ വിശ്വാസം ആർജിക്കാൻ സാധിച്ചില്ലെന്ന് ബി.ജെ.പി നേതൃത്വം സമ്മതിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് ഒത്തുകളി നടന്നതിനാലാണ് മഞ്ചേശ്വരത്ത് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതെന്ന് പാർട്ടി ആവർത്തിക്കുന്നു. ഇത്തവണ 35 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ബി.ജെ.പി വിജയിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇരുമുന്നണിയും ചേർന്ന് ആസൂത്രണം ചെയ്യുന്നതെന്ന് അവർ ആരോപിക്കുന്നു. തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഇൗ ഒത്തുകളിയുണ്ടെന്നാണ് ബി.ജെ.പി ആരോപണം.
മുസ്ലിം വിഭാഗത്തിനെതിരായ പ്രചാരണങ്ങൾ പരമാവധി ശക്തമാക്കി ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ കൂടുതൽ അനുകൂലമാക്കുകയെന്ന മറുതന്ത്രത്തിലാണ് ഇപ്പോൾ പാർട്ടി ഉൗന്നുന്നത്. ചാത്തന്നൂർ, കോന്നി, ആറന്മുള, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, തൃശൂർ, മണലൂർ, പുതുക്കാട്, പാലക്കാട്, മലമ്പുഴ, ഒറ്റപ്പാലം, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ക്രോസ് േവാട്ട് ഉണ്ടാവുമെന്നും പാർട്ടി സംശയിക്കുന്നു. ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള തലേശ്ശരി, ഗുരുവായൂർ എന്നിവിടങ്ങളിൽ സ്ഥാനാർഥികളില്ലാത്തത് കനത്ത തിരിച്ചടിയായെന്നും നേതൃത്വം തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.