വള്ളം പാറക്കൂട്ടത്തിൽ ഇടിച്ചു തകർന്നു
text_fieldsവിഴിഞ്ഞം: മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ കടൽക്ഷോഭത്തിൽപെട്ട് നിയന്ത്രണം വിട്ട് പാറക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി തകർന്നു. വള്ളത്തിൽ നിന്ന് തെറിച്ച് വീണ മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിഴിഞ്ഞം സ്വദേശി ഷെറിൻ, പുല്ലുവിള സ്വദേശി പത്രോസ്, പൊഴിയൂർ സ്വദേശികളായ ജെൻസർ, ജോൺ എന്നിവരാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ വിഴിഞ്ഞം തുറമുഖകവാടത്തിന് സമീപമായിരുന്നു അപകടം.
വിഴിഞ്ഞം സ്വദേശി യേശുദാസെൻറ വള്ളത്തിലാണ് നാലംഗസംഘം മീൻ പിടിക്കാൻ പുറപ്പെട്ടത്. തുറമുഖത്ത് നിന്ന് വള്ളം ഓടിച്ച് പോകവെ നിയന്ത്രണം വിട്ട വള്ളം ശക്തമായ തിരയടിയിൽ നിയന്ത്രണംതെറ്റി പാറയിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. മറിഞ്ഞ വള്ളം അദാനി ഗ്രൂപ്പിെൻറ ക്രെയിൻ ഉപയോഗിച്ച് കരക്കുകയറ്റി.
ഒരാഴ്ച മുമ്പുണ്ടായ കടൽക്ഷോഭത്തിൽ നിരവധി വള്ളങ്ങൾ തകരുകയും മൂന്ന് ജീവനുകൾ നഷ്ടമാവുകയും ചെയ്തതും ഇതിന് സമീപത്ത് വെച്ചായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാറ്റും കടൽക്ഷോഭവും രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.