കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത രാജിയുടെ മൃതദേഹം സംസ്കരിച്ചു; ബന്ധുക്കൾ പ്രതിഷേധിച്ചു
text_fieldsനേമം: കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിളപ്പിൽശാല നെടുംകുഴി ചെല്ലമംഗലത്ത് വീട്ടിൽ രാജി ശിവെൻറ (48) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിങ്കളാഴ്ച പുലർച്ചയാണ് തെൻറ ഉടമസ്ഥതയിലുള്ള കല്ലുമലയിലെ ഹോളോബ്രിക്സ് ആൻഡ് ഇൻറർലോക്ക് കമ്പനിയിലെ ഷെഡിൽ രാജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്കുവേണ്ടി 100 ഏക്കർ ഭൂമി ഏറ്റെടുത്തപ്പോൾ അതിൽ രാജിയുടെ ഭൂമിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് സർക്കാർ 50 ഏക്കർ മാത്രമേ ഏറ്റെടുക്കൂവെന്ന നിലപാട് സ്വീകരിച്ചപ്പോൾ ഇവർ പട്ടികയിൽനിന്ന് പുറത്തായി.
60 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായതാണ് രാജിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. രാജിയുടെ കുടുംബത്തിെൻറ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, മകന് പഠനസഹായം നൽകുക, കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭർത്താവ് ശിവൻ ഉൾപ്പെടെ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ചു.
തഹസിൽദാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിച്ചത്. രണ്ടുദിവസത്തിനുള്ളിൽ അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിനോദ് രാജ്, നേതാക്കളായ ശോഭനകുമാരി, സാബു, ബൈജു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.