തലച്ചോറിലെ രക്തസ്രാവം: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് കിംസ് ഹെൽത്ത്
text_fieldsതിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഡോക്ടർമാർ. നവജാതശിശുക്കൾക്ക് ജനനസമയത്ത് ലഭ്യമാക്കുന്ന വിറ്റാമിൻ കെയുടെ അഭാവത്താൽ അപൂർവമായുണ്ടാകുന്ന രക്തസ്രാവമായിരുന്നു കുഞ്ഞിന്.
ഇൻട്രാ ക്രാനിയൽ ബ്ലീഡിങ്ങുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൺകുഞ്ഞിന്റെ ജീവൻ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് കിംസ് ഹെൽത്ത് പീഡിയാട്രിക് ന്യൂറോസർജൻ ഡോ. ശ്രീജിത്ത് എം.ഡി പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം വിറ്റാമിൻ കെ നൽകിയപ്പോൾ കുഞ്ഞിനെ പൂർണ ആരോഗ്യത്തിലേക്കെത്തിക്കാനായി.
അനസ്തേഷ്യോളജി സീനിയർ കൺസൾട്ടന്റും ചീഫ് കോഓഡിനേറ്ററുമായ ഡോ. ജേക്കബ് ജോൺ തിയോഫിലിസും ശസ്ത്രക്രിയയിൽ പങ്കാളിയായി. ശിശുരോഗ വിദഗ്ധരായ ഡോ. നീതു ഗുപ്ത, ഡോ. ഷിജുകുമാർ, ഡോ. നിഷ എൻ.യു നായർ, ഡോ. ഹേമ സി എന്നിവരും ചികിത്സസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.