ഒക്കുെപ്പൻസി സർട്ടിഫിക്കറ്റിന് കൈക്കൂലി; കോർപറേഷൻ ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഒക്കുപ്പൻസി സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫിസറും മുമ്പ് പ്രധാന ഓഫിസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ.എം. ഷിബുവിനെയാണ് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്പെൻഡ് ചെയ്തത്.
നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസ്സവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. എന്നിട്ടും ഒക്കുപ്പെൻസി ലഭിക്കാത്തതിനാൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോർപറേഷൻ അദാലത്തിൽ അപേക്ഷ നൽകി അനുകൂല നടപടി ഉണ്ടായ സാഹചര്യത്തിൽ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടു.
തുക ലഭിക്കാത്തതിനാൽ ഡോ. ആരിഫ സൈനുദ്ദീൻ ഡെപ്യൂട്ടി മേയർ മുഖേന കോർപറേഷൻ സെക്രട്ടറിയെ കണ്ട് പരാതി നൽകുകയായിരുന്നു. കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ. ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.