കുടുംബശ്രീയെ അടുത്തറിയാൻ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ എത്തി
text_fieldsതിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്തീശാക്തീകരണ ദാരിദ്ര്യനിർമാർന പ്രവർത്തനങ്ങളെ അടുത്തറിയാൻ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ എത്തി. കേരളത്തിന്റെയും കർണാടകയുടെയും ചുമതല വഹിക്കുന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ അന ഷോട്ട്ബോൾട്ട് ഇതാദ്യമായാണ് കുടുംബശ്രീ സന്ദർശിക്കുന്നത്.
ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് അന ഷോട്ട്ബോൾട്ട് എത്തിയത്. അനയുടെ രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് മഞ്ജു നാഥ്, ഇന്വേഡ് ഇന്വെസ്റ്റ്മെന്‍റ് അഡ്വൈസർ ഉപാസന ശ്രീകാന്ത് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. തുടർന്ന് കഴക്കൂട്ടത്തെ കുടുംബശ്രീ സംരംഭമായ കരുണ ഫിറ്റ്നെസ് ട്രെയിനിങ് സെന്‍റർ സന്ദർശിച്ചു. കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിൽ സ്ത്രീകൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും അതുവഴി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അവരുടെ മുന്നേറ്റവും ദൃശ്യപരതയും അഭിനന്ദനാർഹമാണെന്നും അന പറഞ്ഞു. സിറ്റി മിഷൻ മാനേജർ ഷിജു ജോൺ, ജിപ്സ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.