മണക്കാട് ജങ്ഷനിൽ തകർന്ന സ്ലാബുകൾ അപകടക്കെണി
text_fieldsമണക്കാട്: മണക്കാട് ജങ്ഷനിൽ സ്കൂളിന് എതിർവശത്തുള്ള ഓടയുടെ സ്ലാബുകൾ തകർന്നത് അപകടക്കെണിയായി. നാലുമാസം മുമ്പ് സ്ഥാപിച്ച സ്ലാബുകളാണ് തകർന്നത്. വിദ്യാർഥികളും കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവരുമടക്കം കാൽനടക്കാരുടെ വലിയതിരക്ക് അനുഭവപ്പെടുന്ന മേഖലയാണിത്. പഴയ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞതോടെയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയവ സ്ഥാപിച്ചത്. പുതുതായി സ്ലാബുകൾ സ്ഥാപിച്ചശേഷം റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി വയോധികരുൾപ്പെടെ കാൽനടക്ക് സ്ലാബ് ഉപയോഗിക്കുന്നുണ്ട്. സ്ലാബുകൾ തകർന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത ഭാഗത്തായതിനാൽ അപകടസാധ്യത ഏറെയാണ്. ഓടയുടെ മുകളിലെ സ്ലാബുകളിലേക്ക് കയറ്റി ഭാരമേറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതാണ് പലഭാഗത്തും സ്ലാബുകൾ പൊട്ടാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.