ബി.എസ്.എന്‍.എല്‍ സഹകരണ സംഘം തട്ടിപ്പ്; 12ാം പ്രതിക്ക് ഉപാധികളോടെ ജാമ്യം
text_fieldsതിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിലെ പന്ത്രണ്ടാം പ്രതി ഹരികുമാറിന് ഉപാധികളോടെ ജാമ്യം. 50,000 രൂപയോ തത്തുല്ല്യമായ രണ്ട് ജാമ്യക്കാർ, കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, കേരളം വിട്ട് പോകാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്റേതാണ് ഉത്തരവ്. 200 കോടി രൂപയോളം തട്ടിപ്പ് നടന്നതായാണ് നിഗമനമെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.
തങ്ങള്‍ ജോലിചെയ്ത സ്ഥാപനത്തിന്റ പേരിലുള്ള സഹകരണ സംഘമാകുമ്പോള്‍ കബളിപ്പിക്കപ്പെടില്ലെന്ന വിശ്വാസമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായിരുന്നത്. ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് തട്ടിപ്പുമായി ബന്ധവുമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.