ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ എന്‍ജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ പ്രതികളായവരുടെ സ്വത്തുവകകൾ കണ്ടെത്താൻ ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്) ചുമത്തി സർക്കാർ ഉത്തരവായി. ധനകാര്യവകുപ്പ് നോഡൽ ഓഫിസർ സഞ്ജയ് എം. കൗളാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവ് പുറത്തിറക്കിയത്.
തട്ടിപ്പിൽ ബാങ്ക് പ്രസിഡന്റ് എ.ആർ. ഗോപിനാഥൻ, സെക്രട്ടറി കെ.വി. പ്രദീപ്, ഓഫിസ് ക്ലർക്ക് എ.ആർ. രാജീവ്, ഡയറക്ടർ ബോർഡ് അംഗം എസ്.എസ്. മായ, ബിനാമി ഹരികുമാർ എന്നിവരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരും വിരമിച്ചവരും പുറത്തുനിന്നുള്ളവരുമാണ് ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് സംഘത്തില്‍ പണം നിക്ഷേപിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് വ്യാജ രേഖകള്‍ നല്കി 1255 പേരില്‍നിന്നായി 220 കോടിയിലേറെ രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിയെടുത്ത പണംകൊണ്ട് പലയിടങ്ങളിലും പ്രതികൾ സ്ഥലവും വീടും ഫ്ലാറ്റും വാങ്ങിക്കൂട്ടുകയും സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്തു. ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.