നിർത്തിയിട്ട ടെേമ്പായിൽ കാറിടിച്ചു; നീങ്ങിയ ടെേമ്പാ വീടിെൻറ മതിൽ തകർത്തു
text_fieldsപോത്തൻകോട് ജങ്ഷന് സമീപം അപകടത്തിൽ തകർന്ന കാർ
പോത്തൻകോട്: നിർത്തിയിട്ടിരുന്ന ടെേമ്പായിൽ കാറിടിക്കുകയും റോഡിനുകുറുകെ നീങ്ങിയ ടെേമ്പാ സമീപത്തെ മതിൽ തകർക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. പോത്തൻകോട് ജങ്ഷന് സമീപം ചായമക്കാനി ഹോട്ടലിനുസമീപമാണ് ശനിയാഴ്ച വൈകീട്ട് നാലോടെ അപകടം നടന്നത്.
പോത്തൻകോട് ഭാഗത്തുനിന്ന് വന്ന കാർ അതേ ദിശയിൽ റോഡിനുവശത്ത് നിർത്തിയിട്ടിരുന്ന സമാന്തര സർവിസ് നടത്തുന്ന ടെേമ്പായിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിനുകുറുകെ നീങ്ങിയ ടെേമ്പാ സമീപത്തെ വീടിെൻറ മതിൽ തകർത്ത് മതിലിൽ കുടുങ്ങുകയായിരുന്നു.
പാലാഴിയിൽ സുമിത്രെൻറ വീടിെൻറ മതിലാണ് തകർന്നത്. കാറിെൻറ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് െപാലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.