അത്യാധുനിക കോഴ്സുകളോടെ ചാല ഗവ. ഐ.ടി.ഐക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: കാലഘട്ടത്തിനനുസരിച്ച പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി ചാല ഗവ. ഐ.ടി.ഐക്ക് വ്യാഴാഴ്ച തുടക്കം. അഡിറ്റീവ് മാനുഫാക്ടറിങ് (ത്രീ ഡി പ്രിന്റിങ്), ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ (വിഴിഞ്ഞം തുറമുഖത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ), മൾട്ടിമീഡിയ അനിമേഷൻ & സ്പെഷൽ ഇഫക്ട്, വെൽഡർ തുടങ്ങിയവയാണ് കോഴ്സുകൾ.
200 കുട്ടികൾക്കാണ് അഡ്മിഷൻ ലഭിക്കുക. ഐ.ടി.ഐ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി അഡിറ്റീവ് മാനുഫാക്ടറിങ് (ത്രീ ഡി പ്രിന്റിങ്) ആൻഡ് മൾട്ടിമീഡിയ, അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട് എന്നീ ട്രേഡുകളിൽ 80 കുട്ടികൾക്ക് പ്രവേശനം നൽകി. ഇവരുടെ ക്ലാസുകൾ ചാല ജി.എച്ച്.എസിന്റെ ഒഴിഞ്ഞുകിടക്കുന്ന റൂമുകൾ അറ്റകുറ്റപ്പണികൾ നടത്തി തൽക്കാലം ആരംഭിക്കും. ഐ.ടി.ഐക്കായുള്ള 14 കോടി ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മൂന്ന് നിലകളിലായി 36,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ഐ.ടി.ഐയുടെ പ്രവർത്തനോദ്ഘാടനവും ഇന്ത്യ സ്കിൽസ് മത്സര വിജയികളെ ആദരിക്കലും വ്യാഴാഴ്ച വൈകീട്ട് 3.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.