Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2021 12:40 PM IST Updated On
date_range 7 Jun 2021 12:40 PM ISTശക്തമായ കാറ്റിനു സാധ്യത; കടലിൽ പോകരുത്
text_fieldsbookmark_border
തിരുവനന്തപുരം: ജൂൺ എട്ടു മുതൽ 10 വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് അറിയിപ്പുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ജൂൺ എട്ടിന് ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാൽ ഈ മേഖലയിലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story