കേന്ദ്രീയവിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി തട്ടിപ്പ് തുടങ്ങിയത് അഞ്ചുവർഷം മുമ്പ്
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി ഉൾപ്പെടെ പല ഉന്നത വ്യക്തികളുമായും ബന്ധമുണ്ടെന്ന വ്യാജേന കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സുധീർ (45) തട്ടിപ്പ് തുടങ്ങിയത് 2016 മുതലെന്ന് പൊലീസ്. ഹോളി ഏഞ്ചൽസ് സ്കൂളില്‍ അധ്യാപികയായിരുന്ന മുട്ടത്തറ സ്വദേശിനിയെയും മറ്റു മൂന്ന് അധ്യാപികമാരെയും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നടന്നുവരെവ, പ്രതി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണെന്നും ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ്, ലിബർട്ടീസ് ആൻഡ് സോഷ്യൽ ജസ്റ്റിസിെൻറ മെംബറാണെന്നും പ്രധാനമന്ത്രി ഉൾപ്പെടെ പല ഉന്നത വ്യക്തികളുമായും ബന്ധമുണ്ടെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇവരെ സമീപിച്ചത്. തുടർന്ന് ഇവരില്‍ നിന്നും പലതവണയായി 15 ലക്ഷം രൂപ കൈക്കലാക്കി.
പരാതിക്കാരിൽ ഒരാളായ അധ്യാപികയുടെ വിശ്വാസം മുതലെടുത്ത് പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചറായി പ്രതിമാസം 60,000 രൂപയിൽ കൂടുതൽ ശമ്പളത്തിൽ സ്ഥിരം ജോലി കൊടുക്കാമെന്നും അതിന് 25 ലക്ഷം രൂപ കൊടുക്കേണ്ടിവരുമെന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്തു.
2018 മാർച്ച് മാസത്തിൽ, ബഹ്ൈറനിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ ഭർത്താവ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വിവരമറിഞ്ഞ് പ്രതി ഭർത്താവിന് ലണ്ടനിൽ പോകാൻ സർക്കാർ വിസ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് എട്ടുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
അധ്യാപികമാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ച കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍, 75 ലക്ഷം രൂപ കോമ്പൻസേഷൻ അനുവദിച്ചുവെന്നും അത് കിട്ടുന്നതിലേക്ക് വേണ്ടി കോടതിയിൽ ബോണ്ട് െവക്കുന്നതിനാണെന്നും പറഞ്ഞ് 12 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി ആകെ 59,64,000 രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. നൂറനാട്, ശൂരനാട്, ഷൊർണൂർ, വടക്കാഞ്ചേരി, കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനസ്വഭാവമുള്ള ഒട്ടനവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്നും വെളിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.