നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
text_fieldsചിറയിൻകീഴ്: നിരവധി മോഷണക്കേസിലെ പ്രതിയും കടയ്ക്കാവൂർ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കവർച്ച, ഭവനഭേദനം, അടിപിടി, അക്രമം, നരഹത്യാശ്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായയാൾ അറസ്റ്റിൽ.
മേൽകടയ്ക്കാവൂർ പാറയടി ക്ഷേത്രത്തിന് സമീപം കോണത്തുവിളവീട്ടിൽ പാറയടി വിഷ്ണു എന്ന വിഷ്ണുവിനെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ശാർക്കര ക്ഷേത്രത്തിന് സമീപം മോഷണശ്രത്തിനിടെ പ്രതിയെ ചിറയിൻകീഴ് പൊലീസും കടയ്ക്കാവൂർ പോലീസും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ സാഹസികമായി പിടികൂടുകയായിരുന്നു. ചിറയിൻകീഴിലും സമീപപ്രദേശങ്ങളിലും അടുത്തിടെ നടന്ന നിരവധി മോഷണകേസിലെ പ്രതിയാണിയാൾ. ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.