Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightമുതലപ്പൊഴി തുറമുഖ...

മുതലപ്പൊഴി തുറമുഖ വികസന പദ്ധതിക്ക്​ അംഗീകാരം

text_fields
bookmark_border
മു​ത​ല​പ്പൊ​ഴി
cancel
camera_alt

മു​ത​ല​പ്പൊ​ഴിയുടെ ദൃശ്യം

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച 164 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് പി.​എം.​എം.​എ​സ്.​വൈ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം.

മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്റെ അ​ഴി​മു​ഖ​ത്ത് മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പൂ​ണെ സി.​ഡ​ബ്ല്യു.​പി.​ആ​ർ.​എ​സി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും അ​വ​ർ പ​ഠ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ത​ല​പ്പൊ​ഴി​യു​ടെ അ​പ​ക​ട പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നും ഭാ​വി വി​ക​സ​ന​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ പി.​എം.​എം.​എ​സ്.​വൈ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് നി​ല​വി​ൽ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ രം ല​ഭി​ച്ച​ത്.

തെ​ക്കേ പു​ലി​മു​ട്ട് 425 മീ​റ്റ​ർ നീ​ളം വ​ർ​ധി​പ്പി​ച്ച് ഹാ​ർ​ബ​ർ മൗ​ത്ത് വ​ട​ക്ക് ഭാ​ഗ​ത്ത് വ​രു​ന്ന വി​ധം പു​ന​ർ നി​ർ​മി​ക്കു​ക, ലോ​ഡ് ഔ​ട്ട് ഫെ​സി​ലി​റ്റി നി​ർ​മി​ക്കു​ന്ന​തി​നാ​യി മു​റി​ച്ച തെ​ക്കേ പു​ലി​മു​ട്ട് പു​നഃ​സ്ഥാ​പി​ക്കു​ക, ചാ​ന​ലി​ലും കാ​യ​ലി​ലും ഡ്ര​ഡ്‌​ജി​ങ്​ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ഴം​പ​ള്ളി ഹാ​ർ​ബ​ർ, ലേ​ല ഹാ​ൾ, ലോ​ഡി​ങ്​ ഏ​രി​യ, പാ​ർ​ക്കി​ങ്​ ഏ​രി​യ, പോ​ക്ക​റ്റ് റോ​ഡു​ക​ൾ, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ടോ​യി​ല​റ്റ് ബ്ലോ​ക്ക്, വ​ർ​ക്കേ​ഴ്സ് റെ​സ്റ്റ് ഷെ​ഡ്, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ്, സി.​സി.​ടി.​വി, ക്ലീ​നി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ​വ​യും നി​ർ​മി​ക്കും.

എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ചെ​യ്ത് മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും നി​ർ​മ്മാ​ണം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നും വി. ​ശ​ശി എം.​എ​ൽ.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsMuthalapozhiPort Development
News Summary - Approval for Muthalapozhi port development project
Next Story