ചിറയിൻകീഴ്, അഞ്ചുതെങ്ങ് തീരസംരക്ഷണ പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsചിറയിൻകീഴ്: തീരദേശ ജനതയെ പ്രതിസന്ധിയിലാക്കുന്ന കടൽകയറ്റത്തെ പ്രതിരോധിക്കുന്ന പദ്ധതി യാഥാർഥ്യത്തിലേക്ക്. ഗ്രോയിൻസ് നിർമാണ ഉദ്ഘാടനം ബുധനാഴ്ച മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കായൽതീരം ഇടിയൽ, കടൽകയറ്റം എന്നിവയിൽനിന്ന് സംരക്ഷണമൊരുക്കാൻ ഉതകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
കടൽതീരത്ത് രണ്ടു കിലോമീറ്റർ പരിധിയിൽ സംരക്ഷണമൊരുക്കും. ഇരുന്നൂറു മീറ്റർ അകലത്തിൽ പത്ത് ഗ്രോയിൻസ് സ്ഥാപിക്കും. അതിനാൽ കടലാക്രമണത്തിൽ തീരം തകരുന്നത് ഒഴിവാകുകയും മണ്ണടിഞ്ഞു കൂടുതൽ കര രൂപപ്പെടുകയും ചെയ്യും.
കായൽതീരത്ത് 500 മീറ്റർ നീളത്തിൽ സംരക്ഷണമൊരുക്കും. ജിയോ ടിയൂബ് സ്ഥാപിച്ചാണ് കായൽ തീരം സംരക്ഷിക്കുക. തീരസംരക്ഷണ പദ്ധതി അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ മറ്റ് മേഖലകളിലേക്ക് നീട്ടുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ചിറയിൻകീഴ് മുതലപ്പൊഴിയിൽ ഹാർബർ നിർമിച്ചശേഷം താഴംപള്ളി ഭാഗത്ത് നൂറുകണക്കിന് കുടിലുകളാണ് ഈ കടലെടുത്തത്. വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ ഗ്രോയിൻസ് നിർമിക്കാൻ നിർദേശം നൽകി. പദ്ധതി കിഫ്ബി അംഗീകരിച്ച് ടെൻഡർ ചെയ്തെങ്കിലും ആരും കരാറെടുത്തില്ല. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി 25.51 കോടി ആയി വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.