പണ്ടകശ്ശാല-ശാർക്കര റോഡിൽ ൈകയേറ്റവും അനധികൃത പാർക്കിങ്ങും; ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsചിറയിൻകീഴ്: പണ്ടകശ്ശാല-ശാർക്കര റോഡിലെ കൈയ്യേറ്റവും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമാണത്തെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടത് ഈ റോഡിലൂടെയാണ്.
കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന റോഡിൽ നിലവിൽ പൊതുനിരത്ത് കൈയ്യേറി നിരവധി നിർമാണ പ്രവർത്തനവും വ്യപാരവും നടക്കുന്നുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാർണം. വാഹനങ്ങൾ റോഡിന്റെ വശങ്ങളിലായി അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
രോഗികളുമായെത്തുന്ന ആംബുലൻസ്കളും സ്കൂൾ വാഹനങ്ങളും യാത്രാവാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയിലെ തിരക്ക് യാത്രക്കാരെ നട്ടംതിരിക്കുന്നു. മേഖലയിലെ അനധികൃത പാർക്കിങ്ങിനും കൈയ്യേറ്റങ്ങൾക്കെതിരെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും പൊലീസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.