മത്സ്യത്തൊഴിലാളി കുടുംബത്തിൽ ഒരാൾക്കുവീതം ഇതര മേഖലയിൽ തൊഴിൽ ഉറപ്പാക്കും -മന്ത്രി
text_fieldsചിറയിൻകീഴ്: മത്സ്യബന്ധനമല്ലാത്ത ഒരു ജോലി തൊഴിൽ തീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി കുടുബത്തിലെ ഒരംഗത്തിന് ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ നയിക്കുന്ന തീരദേശ കാൽനട പ്രചാരണ ജാഥയുടെ ഭാഗമായി അഞ്ചുതെങ്ങിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് തീരദേശത്തെ ആശുപത്രികൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സി. പയസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, വൈസ് പ്രസിഡന്റ് സി. ജയൻബാബു, സെക്രട്ടറി ആർ. രാമു, കെ.എസ്. സുനിൽകുമാർ.
ആർ. സുഭാഷ്, ഏരിയ സെക്രട്ടറി എസ്. ലെനിൻ, പുല്ലുവിള സ്റ്റാൻലി, സി.ഐ.ടി.യു ജില്ല ജോയന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കെ.എസ്. സുനിൽകുമാർ, അഡ്വ. എ. ഷൈലജ ബീഗം, വി.എ. വിനീഷ്, ഇ. കെന്നഡി, എ. സ്നാഗപ്പൻ, വി. വിജയകുമാർ, ആർ. ജറാൾഡ്, പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, വി. വിജയകുമാർ, ബി.എൻ. സൈജു രാജ്, കിരൺ ജോസഫ്, ലിജാ ബോസ്, ജോസഫിൻ മാർട്ടിൻ, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.