മുതലപ്പൊഴി: അഞ്ചുമാസം 24 അപകടം, നാല് മരണം
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ അഞ്ചുമാസത്തിനിടെ നാല് മരണവും 24 അപകടങ്ങളും. ഏപ്രിൽ 29ന് കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ജോൺ ഫെർണാൻറസ് (64), മെയ് 28ന് അഞ്ചുതെങ്ങ് മുഖ്യസ്ഥാൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60), ജൂൺ 20ന് അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ വിക്ടർ തോമസ് (50), ആഗസ്റ്റ് 16 ന് അഞ്ചുതെങ്ങ് തോണിക്കടവ് പുതുവൽപുരയിടം വീട്ടിൽ ബനഡിക്റ്റ് (49) എന്നിവരാണ് മരിച്ചത്.
ഒരു ദിവസം തന്നെ ഒന്നിലേറെ അപകടങ്ങളും ഉണ്ടായി. മത്സ്യതൊഴിലാളികളുടെ മരണങ്ങളിൽ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന വാദമാണ് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഉന്നയിക്കുന്നത്. വിവിധ ഏജൻസികൾ പല ഘട്ടങ്ങളിൽ നടത്തിയ പഠനങ്ങളെതുടർന്നാണ് ഹാർബർ നിർമിച്ചതും പല ഘട്ടങ്ങളിലായി നവീകരിച്ചതും. എന്നിട്ടും അപകടങ്ങൾ അവസാനിക്കുന്നില്ല. മറ്റൊരു കേന്ദ്ര ഏജൻസിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിപുലമായ നവീകരണത്തിന് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.