മുതലപ്പൊഴി: വള്ളം ഉടമകൾ പ്രക്ഷോഭത്തിലേക്ക്
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധനതുറമുഖത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാൻ മുതലപ്പൊഴിയിൽ ചേർന്ന വലിയ വള്ളം ഉടമകളുടെ യോഗം തിരുമാനിച്ചു. ജൂൺ മൂന്നിന് രാവിലെ 9.30 മുതൽ ഉപരോധസമരം തുടങ്ങും. വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി സമരത്തെ മാറ്റാനാണ് തീരുമാനം.
ഡ്രഡ്ജറെത്തിച്ച് അഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കുക, ഹാർബർ അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക, 24 മണിക്കൂറും അഴിമുഖത്ത് രക്ഷാപ്രവർത്തകരെ വിന്യസിക്കുക, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളിലാണ് സമരം. ചെറുവള്ളക്കാരുടെയും മറ്റ് അനുബന്ധ തൊഴിലാളികളുടെയും പിന്തുണ അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനമായി.
മുതലപ്പൊഴി സംരക്ഷണ സംയുക്ത സമരസമിതിക്കും യോഗത്തിൽ രൂപം നൽകി. ഭാരവാഹികൾ: സുലൈൻമാൻ (ചെയ.), ബിജു (കൺ.), ജിബിൻ (ട്രഷ.), എം.എച്ച്. സലിം, സജീബ് സൈനുദ്ദീൻ (വൈസ് ചെയ.), ഷാക്കിർ സലീം, ജഹാംഗീർ ഷാഹുൽ ഹമീദ്, (ജോ. കൺ.), ജെയിംസ്, റോബിൻ, ജോഷി, എഫ്.കെ. സുധീർ, ഷലോൻ രാജു, ഐ.കെ. ഷാജി, അബൂബക്കർ, നൗഷാദ് എന്നിവർ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.