Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightമുതലപ്പൊഴി–താഴമ്പള്ളി...

മുതലപ്പൊഴി–താഴമ്പള്ളി തീരശോഷണം; ഗ്രോയിൻസ് നിർമാണം ആരംഭിച്ചു

text_fields
bookmark_border
muthalappozhi
cancel
camera_alt

താഴമ്പള്ളി തീരശോഷണത്തിനു പരിഹാരമായി ഗ്രോയിൻസ് നിർമാണത്തിന് തുടക്കമായപ്പോൾ

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി-​താ​ഴ​മ്പ​ള്ളി തീ​ര​ശോ​ഷ​ണം ത​ട​യാ​ൻ ഗ്രോ​യി​ൻ​സ് നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം. മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന്റെ ആ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി തീ​ര​ശോ​ഷ​ണം സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്.

മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ മു​ത​ൽ ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ (പൂ​ത്തു​റ, മു​ഞ്ഞ​മൂ​ട് പാ​ലം) താ​ഴ​മ്പ​ള്ളി വ​രെ​യു​ള്ള മേ​ഖ​ല​യു​ടെ തീ​ര​ശോ​ഷ​ണം ത​ട​യാ​നാ​ണ് പു​ലി​മു​ട്ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. താ​ഴ​മ്പ​ള്ളി മു​ത​ൽ മു​ഞ്ഞ​മൂ​ട് പാ​ല​ത്തി​ന് സ​മീ​പ​പ്ര​ദേ​ശം വ​രെ​യു​ള്ള പ​ത്തോ​ളം പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ട​ലി​ലേ​ക്ക് നി​ശ്ചി​ത അ​ക​ല​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മി​ക്കു​ന്ന രീ​തി​യാ​ണ് ഗ്രോ​യി​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഓ​രോ പു​ലി​മു​ട്ടു​ക​ൾ ത​മ്മി​ൽ 300 മു​ത​ൽ 200 മീ​റ്റ​ർ വ​രെ​യു​ള്ള ദൂ​ര വ്യ​ത്യാ​സ​ത്തി​ലാ​ണ് നി​ർ​മാ​ണം. നി​ല​വി​ലെ മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്തി​ന് വ​ട​ക്ക് വ​ശ​ത്തെ ആ​ദ്യ പു​ലി​മു​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​ർ മാ​റി നി​ർ​മാ​ണം ആ​രം​ഭി​ച്ച ആ​ദ്യ പു​ലി​മു​ട്ടി​ന് (ജി 1) ​ക​ട​ലി​നു​ള്ളി​ലേ​ക്ക് 95 മീ​റ്റ​ർ നീ​ളം ക​ണ​ക്കാ​ക്കി​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ജി 2 ​പു​ലി​മു​ട്ട് 95 മീ​റ്റ് മു​ത​ൽ ജി9-​ജി10 പു​ലി​മു​ട്ടു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം 200 മീ​റ്റ​റു​മാ​യാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കി​ഫ്‌​ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 22 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​നും കോ​സ്റ്റ​ൽ ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി​ക്കു​മാ​ണ്.

കി​ളി​മാ​നൂ​രി​ൽ നി​ന്നാ​ണ് പു​ലി​മു​ട്ടി​നാ​യി ക​ല്ലു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നെ​ത്തി​ക്കു​ന്ന ക​ല്ലു​ക​ൾ താ​ഴ​മ്പ​ള്ളി​യി​ലെ വെ​യ്റ്റ് യാ​ർ​ഡി​ലെ​ത്തി​ച്ച് തൂ​ക്കം വി​ല​യി​രു​ത്തി​യ​ശേ​ഷം എ​സ്ക​വേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​യി​ൽ​നി​ന്ന് ക​ട​ലി​ലേ​ക്ക് അ​ടു​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന്റെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionmuthalappozhiCoastal erosiongroynes
News Summary - Muthalappozhi – Thazhamballi coastal erosion; Construction of groynes
Next Story