മുതലപ്പൊഴി മണൽ മൂടുന്നു; മത്സ്യ ബന്ധനം അപകടാവസ്ഥയിലേക്ക്
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മണൽ മൂടി അടയുന്നതോടെ മുതലപ്പൊഴിയിൽ മത്സ്യ ബന്ധനത്തിന് പോകുന്നതിന് കൂടുതൽ അപകടമാകുന്നു. അഴിമുഖത്ത് പ്രവേശന കവാടത്തിൽ പകുതിലേറേ മണൽ മൂടി. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഇതു വഴി വള്ളങ്ങൾക്ക് കടന്നു പോകാനാകാത്ത സ്ഥിതിയാകും.
അശാസ്ത്രീയ പുലിമുട്ട് നിർമ്മാണം കാരമമാണ് അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞു കൂടുന്നത്. തുടർന്ന് ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. തുറമുഖ ചാലിൽ ക്രമാതീതമായി അടിഞ്ഞുകൂടുന്ന മണൽത്തിട്ടയിൽ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യത വർധിച്ചു.
ഏപ്രിൽ 18 ന് നാല് മത്സ്യതൊഴിലാളികൾ സഞ്ചരിച്ചിരുന്ന യാനം മണൽ തിട്ടയിൽ ഇടിച്ച് അപകടമുണ്ടായെങ്കിലും അത്ഭുതകരമായ രക്ഷപ്പെട്ടു. ശേഷം കൂടുതൽ മണൽ ഈ ഭാഗത്ത് അടിഞ്ഞിട്ടുണ്ട്. തുറമുഖ ഇടനാഴിയിൽ ട്രെഡ്ജിങ് നടത്തി മണൽ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവയൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.