Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിറ്റി ഗ്യാസ്‌ പദ്ധതി:...

സിറ്റി ഗ്യാസ്‌ പദ്ധതി: 2026 ജൂണിൽ പൂർത്തിയാകും

text_fields
bookmark_border
city gas project trivandrum
cancel

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ര​ഹി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ പ്ര​കൃ​തി പാ​ച​ക​വാ​ത​കം പൈ​പ്പ് വ​ഴി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 100 വാ​ർ​ഡു​ക​ളി​ലു​മെ​ത്താ​ൻ ഇ​നി​യും ര​ണ്ട്‌ വ​ർ​ഷം കൂ​ടി കാ​ത്തി​രി​ക്ക​ണം. 2026 ജൂ​ണി​ലാ​വും പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ക. പ​ദ്ധ​തി ആ​രം​ഭി​ച്ച്‌ ര​ണ്ട്‌ വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ കോ​ർ​പ​റേ​ഷ​നു​കീ​ഴി​ൽ 23,000 വീ​ടു​ക​ളി​ലാ​ണ്‌ ഗ്യാ​സ്‌ എ​ത്തി​യ​ത്‌. 26 വാ​ർ​ഡു​ക​ളി​ലാ​ണ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്‌. അ​തി​ൽ നാ​ല്​ വാ​ർ​ഡു​ക​ളി​ൽ ഗ്യാ​സ്‌ ക​ണ​ക്‌​ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു.

അ​തി​നു​പു​റ​മേ വ​ട്ടി​യൂ​ർ​ക്കാ​വ്‌ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്‌ വാ​ർ​ഡു​ക​ളി​ൽ സി​റ്റി ഗ്യാ​സ്‌ പ​ദ്ധ​തി​യു​ടെ ജോ​ലി​ക​ൾ ആ​ഗ​സ്‌​റ്റ്‌ 15ന്‌ ​ആ​രം​ഭി​ക്കും. മ​ണ്ഡ​ല​ത്തി​ലെ വാ​ർ​ഡു​ക​ളി​ലൂ​ടെ ഗ്യാ​സ് വ​ഹി​ക്കാ​നു​ള്ള മെ​യി​ൻ ഹെ​ഡ​ർ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ൽ​നി​ന്ന്‌ ബ്രാ​ഞ്ചെ​ടു​ത്ത്‌ വീ​ടു​ക​ളി​ലേ​ക്ക്‌ ക​ണ​ക്‌​ഷ​ൻ ന​ൽ​കേ​ണ്ട​തു​ണ്ട്‌. ആ ​ജോ​ലി​ക​ളാ​വും ആ​ഗ​സ്‌​റ്റ്‌ 15 മു​ത​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ട്ട്‌ വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ക. ക​ട​കം​പ​ള്ളി, ക​രി​ക്ക​കം, ആ​ക്കു​ളം, ആ​റ്റി​പ്ര, കു​ള​ത്തൂ​ർ, ശ്രീ​കാ​ര്യം, ഇ​ട​വ​ക്കോ​ട്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ർ​ഡു​ക​ളി​ലാ​ണ്‌ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്‌.

വ​രു​ന്ന ന​വം​ബ​റി​ൽ അ​ണ്ടൂ​ർ​ക്കോ​ണം, മം​ഗ​ല​പു​രം വാ​ർ​ഡു​ക​ളി​ൽ സി​റ്റി ഗ്യാ​സ്‌ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. 2025 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ പാ​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ശേ​ഷി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലും നേ​മം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. കോ​ർ​പ​റേ​ഷ​ന്റെ വാ​ർ​ഡു​ക​ളി​ൽ പ​കു​തി​യി​ലേ​റെ ഇ​ട​ങ്ങ​ളി​ലും ഗ്യാ​സ്‌ പ​ദ്ധ​തി എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്‌ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. റോ​ഡ്‌ കു​ഴി​ച്ച്‌ ഗ്യാ​സ്‌ പോ​കാ​നു​ള്ള പൈ​പ്പ്‌​ലൈ​ൻ ഇ​ടു​ന്ന ജോ​ലി​യും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്‌. നി​ല​വി​ൽ സ്‌​മാ​ർ​ട്ട്‌ റോ​ഡ്‌ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള റോ​ഡ്‌ പ​ണി​യി​ൽ സി​റ്റി ഗ്യാ​സി​നാ​യു​ള്ള പൈ​പ്പ്‌ കൂ​ടി ഇ​ടു​ന്ന രീ​തി​യി​ലാ​ണ്‌ ന​വീ​ക​ര​ണം.

വെ​ട്ടു​കാ​ട്‌, ശം​ഖും​മു​ഖം, വ​ലി​യ​തു​റ, ബീ​മാ​പ​ള്ളി ഈ​സ്‌​റ്റ്‌, ബീ​മാ​പ​ള്ളി, മാ​ണി​ക്യ​വി​ളാ​കം തു​ട​ങ്ങി​യ തീ​ര​ദേ​ശ​വാ​ർ​ഡു​ക​ളി​ലാ​ണ്‌ സി​റ്റി ഗ്യാ​സ്‌ പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ത്‌. സി​റ്റി ഗ്യാ​സ് വി​ത​ര​ണ രം​ഗ​ത്തെ ക​മ്പ​നി​യാ​യ എ​ജി ആ​ൻ​ഡ് പി ​പ്ര​ഥ​മി​നാ​ണ്‌ പ​ദ്ധ​തി ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സി​റ്റി ഗ്യാ​സ്‌ പ​ദ്ധ​തി​യു​ടെ ച​മ​ത​ല വ​ഹി​ക്കു​ന്ന എ.​ജി ആ​ൻ​ഡ്‌ പി ​പ്ര​ഥം ക​മ്പ​നി​യാ​ണ്‌. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ കൊ​ച്ചു​വേ​ളി​യി​ലും ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ലും ഗ്യാ​സ്‌ സ്‌​റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യ ശേ​ഷ​മാ​ണ്‌ ഇ​വ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്‌. കൊ​ല്ലം ച​വ​റ​യി​ൽ പ്ലാ​ന്റി​ന്റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​യ്​​ക്ക്‌ സി​റ്റി ഗ്യാ​സ്‌ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നും എ​ജി ആ​ൻ​ഡ്‌ പി ​പ്ര​ഥം റീ​ജ​ന​ൽ ഹെ​ഡ്‌ അ​ജി​ത്‌ വി. ​നാ​ഗേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - City Gas Project: To be completed by June 2026
Next Story