കുളിമുറിയിൽ മൂര്‍ഖൻ കുഞ്ഞ്; പിടികൂടി
text_fieldsതിരുവനന്തപുരം: മൂന്ന് കോവിഡ് രോഗികൾ താമസിച്ചുവന്ന വീട്ടിൽനിന്ന് മൂര്‍ഖൻ കുഞ്ഞിനെ വനംവകുപ്പിെൻറ ഔദ്യോഗിക പാമ്പ് രക്ഷകനെത്തി പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലെ വീട്ടിൽനിന്നാണ് മൂര്‍ഖൻ കുഞ്ഞിനെ പിടികൂടിയത്. കുളിമുറിയിലാണ് പാമ്പിന്‍കുഞ്ഞിനെ കണ്ടത്. വീട്ടുകാർ ഉടൻതന്നെ ശാസ്തമംഗലത്തെ ആർ.ആർ.ടി വളൻറിയർ ശ്രീക്കുട്ടനെ ബന്ധപ്പെട്ടു.
അവര്‍ ഉടന്‍തന്നെ വി.കെ. പ്രശാന്ത് എം.എല്‍.എയുടെ കോവിഡ് കണ്‍ട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞു. കോവിഡ് കണ്‍ട്രോൾ റൂമിലെ വളൻറിയര്‍മാർ സ്നേക്പീഡിയ മൊബൈൽ ആപ്ലിക്കേഷനിൽനിന്ന് വനംവകുപ്പിെൻറ ഔദ്യോഗിക പാമ്പുരക്ഷകരുടെ നമ്പറെടുത്ത് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. പാമ്പുരക്ഷകരെത്താന്‍ കാത്തിരിക്കുമ്പോള്‍തന്നെ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവുകുറഞ്ഞ് രോഗികളിൽ ഒരാളുടെ ശാരീരികാവസ്ഥ മോശമാകുന്നെന്ന അറിയിപ്പുമെത്തി. റസ്ക്യൂവറായ ബാവനെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് വീട്ടിലേക്ക് കടത്തി. ഡോ. യാസീനും സാങ്കേതിക സഹായി അഖിലും വളൻറിയറായ അരുൺ പണ്ടാരിയും രോഗിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നല്‍കുന്ന സമയത്ത് ബാവനും അരുണും ചേര്‍ന്ന് മൂന്നുമാസം പ്രായമുള്ള മൂര്‍ഖൻ കുഞ്ഞിനെ പിടികൂടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.