പുരയിടത്തിൽനിന്ന് 60 തെങ്ങുകൾ മുറിച്ച് കടത്തി; അയൽവാസി അറസ്റ്റിൽ
text_fieldsമംഗലപുരം: തോന്നയ്ക്കലിൽ കായ്ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ പുരയിടത്തിലെ തെങ്ങുകളാണ് മുറിച്ചു കടത്തിയത്. അയൽവാസിയ സുധീർ, ഫസിൽ എന്നിവരുടെ ഒത്താശയോടെ തമിഴ്നാട് നിന്നെത്തിയ സംഘമാണ് രണ്ടുദിവസമായാണ് തെങ്ങ് മുറിച്ച് കടത്തിയത്. സുധീറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ഫസൽ ഒളിവിലാണ്.
പുരയിടത്തിൽനിന്ന് ഒരു കിലോമീറ്റർ മാറി താമസിക്കുന്ന ഷമീനയെ നാട്ടുകാർ അറിയിച്ചതിനെതുടർന്ന് എത്തിയപ്പോൾ പുരയിടത്തിന് പിന്നിലുള്ള മതിൽ വഴി തെങ്ങിൻ തടികൾ ലോറിയിൽ കയറ്റുന്നതായി കണ്ടു. മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ സംഘം ലോറിയുമായി കടന്നു. തുടർന്ന് മാർത്താണ്ഡത്തുവെച്ച് ലോറി പിടികൂടി. എന്നാൽ, ആദ്യദിവസം കടത്തിയ തടികൾ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തമിഴ്നാട്ടിൽ ഇഷ്ടികക്കളത്തിൽ കത്തിക്കാനാണ് തെങ്ങുകൾ മുറിച്ചുകടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.