കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം
text_fieldsകോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരത്തിലെ കോളജുകളിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ വിജയാഘോഷം
തിരുവനന്തപുരം: കേരള സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോളജുകളിൽ എസ്.എഫ്.ഐ.ക്ക് മികച്ച വിജയം.
തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 30 ഇടത്തും എസ്.എഫ്.ഐ യൂനിയന്‍ ഭരണം നേടി. രണ്ടിടത്ത് കെ.എസ്.യു വിജയിച്ചു. നഗരത്തിലെ വിമന്‍സ് കോളജ്, ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു.
ചെമ്പഴന്തി എസ്.എന്‍ കോളജ്, കാര്യവട്ടം ഗവ. കോളജ്, നെടുമങ്ങാട് ഗവ. കോളജ്, ഇക്ബാല്‍ കോളജ്, നെയ്യാര്‍ഡാം കിഗ്മ കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു. പാങ്ങോട് മന്നാനിയ്യ കോളജ്, തോന്നയ്ക്കല്‍ എ.ജെ കോളജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയിച്ചത്.
വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റി. ജില്ലയില്‍ രണ്ടുഘട്ടമായാണ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ ഇവാനിയോസ്, ഗവ. ലോ കോളജ്, എം.ജി കോളജ് തുടങ്ങിയിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.