Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോളജുകൾ പൂർണമായി...

കോളജുകൾ പൂർണമായി പ്രവർത്തിപ്പിക്കുന്നത്​ പരിശോധിക്കും -മന്ത്രി ബിന്ദു

text_fields
bookmark_border
R Bindhu
cancel

തിരുവനന്തപുരം: ഒക്​ടോബർ 18 മുതൽ​ കോളജുകളിലെ മുഴുവൻ ക്ലാസു​കളു​ം പ്രവർത്തിപ്പിക്കാനുള്ള നിർദേശത്തിൽ പരിശോധിച്ച്​ തീരുമാനമെടുക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഒക്​ടോബർ നാലിന്​ അവസാന വർഷ ഡിഗ്രി, പി.ജി ക്ലാസുകൾ ആരംഭിക്കു​േമ്പാൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ മനസ്സിലാക്കാനാകും. ഇക്കാര്യത്തിൽ സ്​ഥാപനമേധാവികളുടെ യോഗം ഒരുതവണ കൂടി വിളിക്കും.

പ്രായോഗിക പരിശീലനത്തിനും നേരിട്ടുള്ള ആശയ വിനിമയവും സാധ്യമാക്കുന്നതിനാണ്​ ആദ്യഘട്ടത്തിൽ അവസാനവർഷ വിദ്യാർഥികളെ കോളജിൽ എത്തിക്കുന്നത്​. സ്​ഥാപനതലങ്ങളിൽ വാക്​സിനേഷൻ ഡ്രൈവിന്​ ഡി.എം.ഒമാർക്ക്​ നിർദേശം നൽകി​. അവസാന വർഷ വിദ്യാർഥികളിൽ 90 ശതമാനത്തിലധികംപേരും ആദ്യ ഡോസ്​ വാക്​സിൻ എടുത്തതായാണ്​ പ്രിൻസിപ്പൽമാരിൽനിന്ന്​ ലഭിച്ച പ്രതികരണം.

മറ്റ്​ കുട്ടികളുടെ വാക്​സിനേഷൻ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ്​ അവലോകനസമിതി യോഗത്തിലാണ് ഒക്​ടോബർ 18 മുതൽ കോളജുകളിലെ മുഴുവൻ ക്ലാസുകളും ആരംഭിക്കാൻ നിർദേശിച്ചത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bindu
News Summary - Colleges will be fully operational - Minister Bindu
Next Story