മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ചയാളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fields
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടയിൽ കഴിഞ്ഞ ജൂലൈ ഒന്നിന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാല ജീവനക്കാരനായ എ. ഹർഷാദിെൻറ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം-മൃഗശാല ഡയറക്ടർക്കുമാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്.
ഹർഷാദിെൻറ മരണത്തിൽ പിതാവായ എം. അബ്ദുൽ സലാം ദുരൂഹത സംശയിക്കുന്നതിനാൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിതാവിെൻറ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കണമെന്ന് കമീഷൻ മ്യൂസിയം െപാലീസ്, സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് ഉത്തരവ് നൽകി. എം. അബ്ദുൽ സലാം സമർപ്പിച്ച പരാതിയിലാണ് നടപടി. രാജവെമ്പാല പോലുള്ള ഉരഗങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിെൻറ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാല അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരെൻറ വാദം പരിശോധിക്കപ്പെടണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
അപകടസമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം. അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം-മൃഗശാല ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. മ്യൂസിയം-മൃഗശാല ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ജീവനക്കാരുടെ സംരക്ഷണത്തിനായി എല്ലാ ആധുനിക ഉപകരണങ്ങളും മൃഗശാലയിൽ ലഭ്യമാണെന്ന് പറയുന്നു. പാമ്പിൻകൂട്ടിൽ ജോലിചെയ്യുന്നതിനുള്ള ഗംബൂട്ടുകൾ, കൈയുറകൾ, പാമ്പുകെള പിടിക്കാനാവശ്യമായ സ്റ്റിക്കുകൾ, വിവരങ്ങൾ കൈമാറാൻ വാക്കിടോക്കി എന്നിവ വാങ്ങിനൽകിയിട്ടുണ്ട്. മരിച്ച ജീവനക്കാരന് ജോലിസംബന്ധമായ സമ്മർദങ്ങളുണ്ടായിരുെന്നന്ന പിതാവിെൻറ വാദം മ്യൂസിയം ഡയറക്ടർ റിപ്പോർട്ടിൽ തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.