യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മർദിച്ചതിനെതുടർന്ന് സംഘർഷാവസ്ഥ
text_fieldsപാറശ്ശാല: തെറ്റിയോട് ചാനല്കരക്ക് സമീപം യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മർദിച്ചതിനെതുടർന്ന് സംഘർഷാവസ്ഥ. സി.പി.എം പ്രവർത്തകനായ അയ്ങ്കാമം കരിമ്പനവിള വീട്ടില്‍ സുജിത്തിനെയാണ് (18) മർദിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധി മഹിളകുമാരിയെയും സഹോദരി അജിതകുമാരിയെയും സംഘം മർദിച്ചതായും പരാതിയുയർന്നു. പരിക്കേറ്റവരെ പാറശ്ശാല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷസാധ്യതയുള്ളതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
കടകൾ തീയിട്ട് നശിപ്പിച്ചു
ബാലരാമപുരം: ബാലരാമപുരം പുന്നമൂട്ടിൽ വ്യാപാര സ്ഥാപനങ്ങൾക്കുനേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം. പുന്നമൂട് ജങ്ഷനിൽ പ്രവീൺകുമാറിെൻറ നാനോട്രിക്സ് മൊബൈൽ, കമ്പ്യൂട്ടർ സ്ഥാപനം, സന്ധ്യയുടെ ജയഹരി ക്ലിനിക്കൽ ലാബ്, ശ്രീകണ്ഠെൻറ പച്ചക്കറിക്കട, ഒരു പത്രവിതരണ സ്ഥാപനം എന്നിവയാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച ഒന്നിനുശേഷമാണ് തീയിട്ടത്.
കടകൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഫയർഫോഴ്സും നാരുവാമൂട് പൊലീസും എത്തിയാണ് തീയണച്ചത്. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ഏരിയ സെക്രട്ടറി എസ്.കെ. സുരേഷ്ചന്ദ്രൻ, സമിതിയുടെ മറ്റ് നേതാക്കൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് വ്യാപാരികളുമായി സംസാരിച്ചു. വ്യാപാരികൾക്കുണ്ടായ നഷ്ടം അക്രമികളിൽനിന്ന് ഈടാക്കി നൽകണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ പൊലീസിനോടും മറ്റ് അധികാരികളോടും ഇരുവരും ആവശ്യപ്പെട്ടു.
മുളകുപൊടി വിതറി ആക്രമണം: ഏഴുപേര്‍ക്ക് പരിക്ക്
വെള്ളറട: വോെട്ടണ്ണൽ കഴിഞ്ഞശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടെ രാത്രി മുളകുപൊടി വിതറി ആക്രമണം. യു.ഡി.എഫ് സ്ഥാനാർഥിയടക്കം ഏഴുപേര്‍ ആശുപത്രിയിൽ. അമ്പൂരി തൊടുമല വാർഡിൽ മത്സരിച്ച അമ്പൂരി കാരിക്കുഴി ശങ്കിന്കോണം വീട്ടില്‍ രമ്യാ ബാബു (35), മക്കളായ ബാലുകാണി (12), മാലുകാണി (8), രമ്യാബാബുവിെൻറ മാതാവ് വസന്ത (60), ബന്ധു ബൈജു (45), ഭര്‍തൃസഹോദരി ആശാലത (38), രഘു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണവിവരം അറിയിച്ചതിനെതുടർന്ന് നെയ്യാര്‍ഡാം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സ്ഥലം സന്ദർശിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.